0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Author : Akh Read All Parts 2.4K

അപ്പോഴാണ് അവളുടെ കൈയിലെ മുറിവിന്റെ പാട് ഞാൻ കാണുന്നത്.

",എന്തിനാ മോളെ നീ ഇത് ചെയ്തത്, "

ഞാൻ അവളുടെ കൈയിലെ പാട് കാണിച്ചു കൊണ്ട് ചോദിച്ചു.

"അതു ഏട്ടാ അന്നത്തെ വിഷമത്തിൽ പറ്റിപോയതാ, അന്ന് ഏട്ടന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഏട്ടൻ ഇത്രയും നാളും ആയിട്ടും വന്നിട്ടില്ല എന്നു അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല ആ നിമിഷത്തിൽ അങ്ങനെ പറ്റി പോയി "

അവൾ വിഷമത്തോടെ ഒപ്പം ചെറു പേടിയോടെ പറഞ്ഞു.

"ഇനി ഇങ്ങനത്തെ തോന്നിവാസങ്ങൾ കാണിച്ചാൽ ഉണ്ടാല്ലോ"

,ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.

"ഇല്ല ഏട്ടാ ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല, അന്ന് അങ്ങനെ പറ്റി പോയതാ ഏട്ടൻ എന്നോട് ക്ഷമിക്കില്ലേ "

അവൾ പറഞ്ഞു.

"നിന്നോട് അല്ലാതെ പിന്നെ ഞാൻ ആരോടാ ക്ഷമിക്കേണ്ടത്, എന്നാലും നീ എനിക്ക് വേണ്ടി.. "

ഞാൻ അതും പറഞ്ഞു അവളുടെ ആ മുറിവിന്റെ പാടിൽ എന്റെ ചുണ്ടുകൾ ചേർത്ത് കൊണ്ട് ചുംബിച്ചു.

അതു കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അതു സന്തോഷത്തിന്റെ കണ്ണീർ ആണെന്ന് അവളുടെ പുഞ്ചിരിച്ച മുഖം കണ്ടപ്പോൾ മനസ്സിൽ ആയി.

"ലെച്ചു.. "

എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന അവളെ ഞാൻ പതിയെ വിളിച്ചു.

അവൾ എന്തെ എന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു കാര്യം കൂടി അറിയാൻ ഉണ്ട്, ഇതെന്റെ പഴയ ലെച്ചു തന്നെ ആണെന്ന് ഉറപ്പിക്കണം എങ്കിൽ എനിക്ക് അതുകൂടി അറിയണം, "

അതുകേട്ടപ്പോൾ അതു എന്താ എന്ന ഭാവത്തോടെ എന്റെ മുഖത്തു നോക്കി.

"ഞാൻ ഇപ്പോൾ കാണിച്ചു തരാം "

💬 Comments

View all comments