0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 477

താഴ്വാരത്തിലെ പനിനീർപൂവ് 6 [ഒരു പ്രണയ കഥ]

Thazvaarathe Panineerpookkal Part 6 Author : AKH | Previous Parts


739w" alt="" width="652" height="365" />

അജിയുടെ പ്രണയയാത്ര തുടരുന്നു,,......

ഒരു വർഷം പുറകോട്ട് പോയ എന്റെ മനസിനെ ലെച്ചുവിന്റെ ശബ്ദം തിരികെ എത്തിച്ചു ,

" പോകാം അജിയെട്ടാ "

ലെച്ചു അതും പറഞ്ഞ് എന്റെ വണ്ടിയുടെ അടുത്തേക്ക് വന്നു,

ഒരു നീല കളർ ചെറിയ കൈയുള്ള ബനിയൻ ടോപ്പും ,ഒരു ഡാർക്ക് ബ്ലൂ കളർ ജീൻസും ഒരു കറുത്ത 'ഷാളും ആയിരുന്നു അവളുടെ വേഷം ,ഞാൻ കഴിഞ്ഞാഴ്ച്ചാ വാങ്ങി കൊടുത്ത ഡ്രസ് ആണ് അത് ,അവളേ മോഡേൺ ഡ്രസ്സിൽ കാണാൻ എനിക്ക് കൊതി തോന്നിയത് കൊണ്ട് വാങ്ങി കൊടുത്തത് ആണ് ,

"എത്ര നേരം ആയി നിന്നെ കാത്തു നിൽക്കുന്നു എവിടെ പോയി കിടക്കുക ആയിരുന്നു പെണ്ണെ"

ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു ,

" ഈ പണ്ടാരം വലിച്ച് കേറ്റണ്ടെ എന്തുരു പാടാ ഭയങ്കര ടെറ്റും "

അവൾ ജീൻസിൽ പിടിച്ച് കൊണ്ട് പറഞ്ഞു ,

" ഉം, നല്ല ഭംഗിയുണ്ടെടി നിന്നെ ഇതിൽ കാണാൻ ,നിനക്ക് ഏതു വേഷവും ചേരുട്ടോ ,"

ഞാൻ അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട് പറഞ്ഞു,

" ഉം ,ഇതു ഇടുന്ന പാട് എനിക്ക് അല്ലെ അറിയു ,"

അവൾ അതും പറഞ്ഞ് വണ്ടിയുടെ പുറകിൽ കയറി ,

എന്റെ ബുള്ളറ്റ് കുടുകുടു മുഴക്കി കൊണ്ട് പതിയെ റോഡിലേക്ക് ഇറങ്ങി ,

ഞങ്ങൾ ഇടക്ക് അവസരം ഒത്തു വരുബോൾ ഇങ്ങനെ കറക്കം പതിവുള്ളതാ ' എന്നാൽ ഇതു വെറുതെ കറങ്ങാൻ മാത്രം അല്ല അടുത്താഴ്ച്ച എന്റെ കസിൻ അമലിന്റെ കല്യാണം ആണു ,അതിന് കുറച്ച് പർച്ചേയ്സ് നടത്താൻ ടൗണിൽ പോകുന്നത് ആണു ഞങ്ങൾ രണ്ടു പേരും. ഞാൻ ഫാക്ടിറിയിൽ നിന്ന് ലീവ് പറഞ്ഞിട്ടുണ്ട് ,ലെച്ചു വിന് ആണെങ്കിൽ വൈകുന്നേരം വരെയുള്ള ടൈം ഫ്രീ ആണ് ജോളി ചേച്ചിയുടെ വീട്ടിൽ ആരും ഇല്ല ,അതു കൊണ്ട് ധൈര്യം ആയി പോയിട്ട് വരാം ,അഥവാ പിടിക്ക പെട്ടാൽ തന്നെ ഒരു കുഴപ്പവും ഇല്ല , ലെച്ചുവിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ,അമ്മക്കും അച്ചനും എതിർപ്പ് ഒന്നും ഇല്ല അവർ അതുകൊണ്ടു സമ്മതിച്ചു ,അമലിന്റെ കല്യാണം കഴിഞ്ഞിട്ട് ഇവിടെ വന്ന് ഞങ്ങളുടെ

💬 Comments

View all comments