Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
അവസരം ഒത്തു വരുബോൾ ഇങ്ങനെ കറക്കം പതിവുള്ളതാ ' എന്നാൽ ഇതു വെറുതെ കറങ്ങാൻ മാത്രം അല്ല അടുത്താഴ്ച്ച എന്റെ കസിൻ അമലിന്റെ കല്യാണം ആണു ,അതിന് കുറച്ച് പർച്ചേയ്സ് നടത്താൻ ടൗണിൽ പോകുന്നത് ആണു ഞങ്ങൾ രണ്ടു പേരും. ഞാൻ ഫാക്ടിറിയിൽ നിന്ന് ലീവ് പറഞ്ഞിട്ടുണ്ട് ,ലെച്ചു വിന് ആണെങ്കിൽ വൈകുന്നേരം വരെയുള്ള ടൈം ഫ്രീ ആണ് ജോളി ചേച്ചിയുടെ വീട്ടിൽ ആരും ഇല്ല ,അതു കൊണ്ട് ധൈര്യം ആയി പോയിട്ട് വരാം ,അഥവാ പിടിക്ക പെട്ടാൽ തന്നെ ഒരു കുഴപ്പവും ഇല്ല , ലെച്ചുവിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ,അമ്മക്കും അച്ചനും എതിർപ്പ് ഒന്നും ഇല്ല അവർ അതുകൊണ്ടു സമ്മതിച്ചു ,അമലിന്റെ കല്യാണം കഴിഞ്ഞിട്ട് ഇവിടെ വന്ന് ഞങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാം എന്നു പറഞ്ഞിട്ടുണ്ട് ,പിന്നെ നാളെ ജോളി ചേച്ചി യോട് ഇത്രനാളും മറച്ചു വെച്ച ലെച്ചുവിന്റെ കാര്യം പറയാം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്,
അങ്ങനെ ഞങ്ങളുടെ വണ്ടി മലയോര പാതയിലുടെ ടൗണിലേക്ക് കുതിച്ചു ,അവിടത്തെ ഷോപ്പിംഗും മറ്റും കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു , ഞങ്ങൾ രണ്ട് ഇണ കുരുവികളെ പോല അവിടെ കറങ്ങി നടന്നു ,വൈകുന്നേരം ആയപ്പോൾ തിരിച്ച് വീട്ടിൽ വന്നു , അങ്ങനെ ആ ദിവസം ഒരു കുഴപ്പവും കൂടാതെ കടന്നു പോയി ,
അടുത്ത ദിവസം രാവിലെ ,ഞാൻ സാധരണ ഫാക്ടറിയിലേക്ക് ഇറങ്ങാൻ വേണ്ടി റെഡിയായി , ഞാൻ എന്റെ വണ്ടി എടുത്ത് നിൽക്കുബോൾ ജോളി ചേച്ചിയും റെഡി ആയി വന്നു ,
"എന്താടാ ഇന്നു എന്റെ വണ്ടി
💬 Comments
View all comments