Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
തല കൊണ്ട് കാണിച്ചു ,
"ഡാ അജി നീ ഇത്ര കഷ്ടപ്പെട്ടു ചോദികെണ്ടാ, "
എന്റെയും അവളുടെയും ചേഷ്ടകൾ കണ്ട് ജോളിചേച്ചി പറഞ്ഞു ,
"അതെ അവൾ ട്രൈയിനിൽ ഒന്നു ഛർദ്ദിച്ചു അതാ ,"
ഷേർളി ചേച്ചി പറഞ്ഞു ,
" ആണൊ "
അതിന് മറുപടി എന്നോണം ലെച്ചു തല ആട്ടി ,
"ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ ,ആ ബാഗ് താ ഞാൻ പിടിക്കാം "
ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയിലെ ബാഗ് വാങ്ങിച്ചു പിടിച്ചു ,
" ഉം ഉം.. നടക്കട്ടെ "
ജോളി ചേച്ചി പറഞ്ഞു ,
" എത്ര നാൾ ഉണ്ടാകുമൊ ആവോ "
ചേച്ചി ആരോടിനില്ലതെ പറഞ്ഞു ,
"എന്ത് "
"ഒന്നുല്യ"
" എന്നാ വാ അജി പോകാം വണ്ടി പുറത്തെ പാർക്കിംഗിൽ ആണൊ ?''
അച്ചായൻ ചോദിച്ചു .
"അതെ ,"
ഞാൻ അതും പറഞ്ഞ് അവരെം കൊണ്ട് കാറിന് അടുത്തേക്ക് പോയി ,
ബാഗ് ഒക്കെ ഡിക്കിയിൽ കയറ്റി വെച്ച് എല്ലാവരും കാറിൽ കയറി ,
ജോൺ അച്ചായൻ മുൻപിലും ബാക്കി മൂന്നു പേർ പുറകിലും ആണ് ഇരുന്നത്
ഞാൻ വണ്ടി പാർക്കിംഗിൽ നിന്ന് പുറത്തേക്ക് എടുത്ത് മെയിൻ റോഡിലേക്ക് കയറി ,
" അച്ചായ സെലിൻ എത്തിയിട്ട് ഇല്ലല്ലെ "
" ഇല്ലാ അവൾ രണ്ടു ദിവസം കഴിയും എന്ന് "
സെലിൻ ഒരു രണ്ടു ദിവസം മുൻപ് കോളേജിൽ നിന്ന് ടൂർ പോയത് ആണ് ,അവൾ കല്യാണത്തിന് വരാൻ പറ്റില്ല എന്നു നേരെത്തെ എന്നോട് പറഞ്ഞിരുന്നു ,
" അവളും കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ല രസം ആയാനെ "
ഞാൻ പറഞ്ഞു ,
" അതു കുഴപ്പം ഇല്ല അടുത്ത് തന്നെ ഒരു കല്യാണം കൂടി ഉണ്ടല്ലൊ അതിൽ അടിച്ച് പൊളിക്കാം ,"
ജോളി ചേച്ചി പറഞ്ഞു ,
അതു കേട്ടപ്പോൾ ലെച്ചു വിന് നാണം ആയി ,റിയർവ്യു മിററിലൂടെ ഞാൻ അത് കണ്ടു ,
അങ്ങനെ ഞങ്ങൾ
💬 Comments
View all comments