Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
വർത്തമാനം ഒക്കെ പറഞ്ഞ് എന്റെ തറവാട്ട് വീട്ടിൽ എത്തി ,ആ വീട്ടിൽ നിന്ന് എല്ലാവരും അമലിന്റെ വീട്ടിലേക്ക് പോയത് കൊണ്ട് ഇവർക്ക് താമസിക്കാൻ ഇവിടെ ആണ് റെഡി ആക്കി ഇരിക്കുന്ന ത് ,
ഞാൻ വണ്ടി നിർത്തി എല്ലാവരും ഇറങ്ങി ,
വീടിന് പുറത്ത് അമ്മയും അച്ചനും നിൽക്കുന്നുണ്ടായിരുന്നു ,
എല്ലാവരും വന്നത് കണ്ടപ്പോൾ അച്ചനും അമ്മക്കും സന്തോഷം ആയി ,അമ്മയും അച്ചനും കൂടി അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ,
ഞാൻ കാറിൽ നിന്ന് ബാഗും സാധനങ്ങളും എടുക്കുമ്പോൾ ആണ് ,
" ചേട്ടാ ,ഞാൻ സഹായിക്കണൊ "
എന്റെ അടുത്തേക്ക് വന്നുകൊണ്ട് മാളു പറഞ്ഞു.
" ഓ ,കുഞ്ചുസ് ഇവിടെ ഉണ്ടാർന്നോ നീ അമലൂ ന്റെ വീട്ടിൽ ആയിരുന്നല്ലോ ,,"
[ അമലിന് കുട്ടികൾക്കിടയിൽ ഉള്ള പേരാണ് അമലു ]
" അവിടെ നിന്ന് വല്യച്ചൻ പോന്നപ്പോ ഞാൻ ഇവിടെക്ക് പോന്നു "
"അതെന്തു പറ്റി, അവിടെ കളിക്കാൻ പിള്ളേർ ഒക്കെ ഉണ്ടായിരുന്നല്ലോ "
" ഉം ,വല്യമ്മ പറഞ്ഞു ചേട്ടന്റെ അവിടെ നിന്ന് ചേച്ചി ഒക്കെ വരുന്നുണ്ടെന്ന് അവരെ കാണാൻ വന്നതാ ,"
" എന്നിട്ട് കണ്ടൊ ,"
ഞാൻ ചോദിച്ചു ,
" കണ്ടില്ല ,ഞാൻ അപ്പുറത്തെ വീട്ടിൽ പോയിരിക്കുക ആയിരുന്നു ,ഞാൻ ഇവിടെക്ക് വന്നപ്പോ അവർ അകത്തേക്ക് പോണത് കണ്ടു "
"ഉം."
ഞാൻ അപ്പോഴേക്കും എല്ലാ ബാഗും മറ്റും എടുത്തു ,
" കുഞ്ചുസെ നീ എന്തായാലും സാഹായിക്കാൻ വന്നതല്ലെ ,അപ്പോ ഇതു നീ പിടിച്ചൊ "
ഞാൻ അതും പറഞ്ഞ് ഒരു ചെറിയ ബാഗ് അവളുടെ കൈകളിൽ കൊടുത്തു ,
"ചേട്ടാ ,ചേട്ടന്റെ ആളു വന്നിട്ടുണ്ടൊ "
ഞങ്ങൾ ബാഗും എടുത്ത് നടക്കുന്ന ഇടയിൽ മാളു ചോദിച്ചു ,
"ആര് "
" ചേട്ടൻ കല്യാണം കഴിക്കാൻ പോണ ആ ചേച്ചി ,"
" നിന്നോട് ഇതു ആരു പറഞ്ഞു "
" അമ്മ പറഞ്ഞു ,എല്ലാവരും പറഞ്ഞല്ലൊ അമലൂന്റെ കല്യാണം കഴിഞ്ഞാൽ ചേട്ടന്റെ അടുത്ത് തന്നെ
💬 Comments
View all comments