0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 486

ഉണ്ടാകും എന്ന് ,"

മാളു പറഞ്ഞു ,

" ഉം,, നീ കണ്ടിട്ടുണ്ടൊ ആ ചേച്ചിയെ "

"മം ,ഞാൻ പണ്ട് അവിടെ വന്നപ്പോ ഒരു തവണ കണ്ടതാ ,പിന്നിട് കണ്ടിട്ടില്ല ,"

" കണ്ടിട്ട് നിനക്ക് ഇഷ്ടായൊ ആ ചേച്ചിയെ "

"നല്ല ചേച്ചി എനിക്ക് ഇഷ്ടായി, "

ഞങ്ങൾ വർത്തമാനവും പറഞ്ഞ് ബാഗും പിടിച്ച് വീടിന്റെ ഹാളിലേക്ക് കയറി ചെന്നു ,

ഹാളിൽ ജോൺ അച്ചായനും ,അച്ചനും സോഫയിൽ ഇരുന്ന് വർത്തമാനം പറയുന്നു ,ജോളി ചേച്ചിയും ഷേർലി ചേച്ചിയും കൂടി എന്റെ മൂത്ത ചെറിയമ്മ യോട് സംസാരിക്കുന്നു, ഞാൻ നോക്കിയപ്പോൾ അമ്മയെം ലെച്ചു നെം ബാക്കി അമ്മായി മാരെ ഒന്നും കാണാൻ ഇല്ല ,

" അയോ അജി ,ബാഗിന്റെ കാര്യം മറന്നു പോയി "

അച്ചായൻ സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ഭാവിച്ചോണ്ട് പറഞ്ഞു ,

" അച്ചായൻ അവിടെ ഇരുന്നോ ,ഇതൊക്കെ ഞാൻ നോക്കി കോള്ളാം ,"

ഞാൻ അതും പറഞ്ഞ് മാളുവിനെം കൂട്ടി അച്ചായനും ഷേർലി ചേച്ചിക്കും വേണ്ടി ഒരുക്കി ഇരുന്ന മുറിയിൽ ബാഗ് ഒക്കെ കൊണ്ട് വെച്ചു.

അതു കഴിഞ്ഞ് ഞാനും മാളുവും കൂടി ബാക്കി ഉള്ളവരെ അന്വേഷിച്ച് അമ്മയുടെ മുറിയിലെക്ക് ചെന്നു ,

ആ മുറിയിൽ ആണെങ്കിൽ അമ്മായിമാരും ചെറിയമ്മ മാരും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ഞാൻ ആ വാതിലിന്റെ അവിടെ നിന്നു ,മാളു അവരുടെ ഇടയിലേക്ക് ഓടി കയറി ,

"അജിയുടെ സെലക്ഷൻ കൊള്ളാം "

അവിടെ കൂടി നിൽകുന്നതിൽ ,ഇളയ അമ്മായി പറഞ്ഞു ,

ഇവർ എന്നെ കുറിച്ച് ആണല്ലൊ പറയുന്നത് എന്താ സംഭവം .

ഞാൻ അത് അറിയാനായി അകത്തേക്ക് കടന്നു ,

" എല്ലാവരും കല്യാണ വീട്ടിൽ നിന്ന് കുറ്റിം പറിച്ച് ഇങ്ങ് പോന്നാ ,"

ഞാൻ അകത്തേക്ക് കയറി ചെലുന്നതിനോടപ്പം ചോദിച്ചു ,

എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി ,

"ഞങ്ങൾ ഇവിടെ ഒരു മണവാട്ടി കുട്ടി വന്നിട്ടുണ്ടെന് അറിഞ്ഞ് വന്നതാ ."

അതിലെ ഒരു അമ്മായി പറഞ്ഞു ,

💬 Comments

View all comments