Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
"
ഞാൻ ചോദിച്ചു ,
" അത് എന്നെ കാലത്ത് വിളിക്കാൻ പറഞ്ഞിരുന്നു അതാ ,അല്ല അജി നീ എപ്പോ വന്നു "
ചേച്ചി ചോദിച്ചു .
" ഞാൻ ഇന്നലെ വന്നപ്പോ രണ്ടര കഴിഞ്ഞു ,ഭയങ്കര ഉറക്ക ക്ഷീണം കാരണം ഞാൻ ഇവിടെ വന്നു കിടന്നു ,ഞാൻ കണ്ടില്ല ഇവിടെ ചേച്ചി കിടക്കുന്ന കാര്യം ,അല്ല ചേച്ചിക്കും ലെച്ചു വിനും താഴെ ഒരു മുറി ആറെഞ്ച് ചെയ്തിട്ടുണ്ടായിരുന്നല്ലൊ, "
ഞാൻ പറഞ്ഞു ,
"ഇന്നലെ അതിൽ പിള്ളെര് എല്ലാം കയറി കിടന്നു അപ്പോ നിന്റെ അമ്മയാ പറഞ്ഞെ നിന്റെ ഈ മുറിയിൽ വന്നു കിടക്കാൻ ,ലെച്ചു നിന്റെ അമ്മയോടൊപ്പവും കിടന്നു ,"
ചേച്ചി പറഞ്ഞു നിർത്തി ,
" ഉം "
" എന്നാ നീ വേഗം താഴേക്ക് പൊക്കൊ ,അവൾ ഇപ്പോ വരും "
"മം, ശരി"
ചേച്ചി വാതിൽ തുറന്ന് പുറത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ പുറത്ത് ഇറങ്ങി താഴേക്ക് പോയി ,
" എന്നാലും ഇത്ര നാളും ചേച്ചിയും ആയി സല്ലപിച്ചു നടന്നപ്പോൾ ഇതുപോലെ ഉള്ള സിറ്റുവേഷൻ ഒന്നും വന്നില്ല ഇതിപ്പൊ ഞങ്ങൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധം ഇല്ലാത്ത സമയത്ത് ദൈവത്തിന്റെ ഒരോരൊ പരീക്ഷണങ്ങളെ "
ഇതും അലോച്ചിച്ച് കൊണ്ട് വീടിന് പുറകിൽ അലക്ക് കല്ലിന്റെ അടുത്ത് നിന്ന് പല്ലു തേക്കുക ആയിരുന്നു ഞാൻ ,
ആ സമയം ഞാൻ അവിടെ നിൽക്കുന്നത് കണ്ട് ലെച്ചു എന്റെ അടുത്തേക്ക് വന്നു ,
" ഏട്ടാ ,ഇന്നലെ എപ്പോ വന്നു ,"
അവൾ എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു ,
"ഓ .ഞാൻ ഇന്നലെ രണ്ടര ഒക്കെ കഴിഞ്ഞു ,ഇവിടെ വന്ന് എന്റെ റൂമിൽ കിടക്കാൻ പോയപ്പോൾ ആ റൂം അടഞ്ഞു കിടക്കുന്നു ,പിന്നെ ദേ ഇവിടെ ചായിപ്പിൽ വന്നു കിടന്നു ,"
"അയൊ ,ഈ ചായിപ്പിലൊ ,അപ്പോ ഏട്ടന്ന് എന്നെയൊ ചേച്ചിയെയൊ വിളിക്കാമായിരുന്നില്ലെ,ചേച്ചി ഏട്ടന്റെ റൂമിൽ കിടക്കുന്നുണ്ടായിരുന്നു ,"
അവൾ പറഞ്ഞു ,
💬 Comments
View all comments