0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 494

കാരണം ഉണ്ടായിരുന്നു ,ഞാൻ അമലിന്റെ സ്വിഫ്റ്റ്ൽ ലെച്ചു വിനെം കൂട്ടി അവിടെക്ക് പോകാം എന്ന് നേരത്തെ ഞാൻ പ്ലാൻ ചെയ്തിരുന്നു ,

അങ്ങനെ വണ്ടികൾ ഒരോന്നായി പറഞ്ഞു വിട്ടു ,അവസാനം ഞാനും അവളും കാറിൽ കയറി , ഞാൻ കാറു എടുക്കാൻ തുടങ്ങവെ ആണു ,ഞങ്ങളുടെ ബന്ധത്തിലെ ഒരു അമ്മാവനും ഒരു മുന്നാലഞ്ച് പിള്ളേരും അവരുടെ അമ്മമാരും വരുന്നത് ,

"മോനെ, കല്യാണ വണ്ടി ഒക്കെ പോയൊ ,"

അമ്മാവൻ കാറിന്റെ അടുത്ത് വന്ന് എന്നോട് ചോദിച്ചു ,

" ദേ ഇപ്പോ പോയൊള്ളു ,"

ഞാൻ പറഞ്ഞു ,

"അയൊ ഞങ്ങൾ ഇനി എന്ത് ചേയ്യും ,പെണ്ണിന്റെ വീട്ടിലേക്കുള്ള വഴിയും അറിയില്ലല്ലോ ,അല്ല മോൻ അവിടെക്ക് അല്ലെ മോന്റെ വണ്ടിയിൽ സ്ഥലം ഉണ്ടൊ ,"

ആൾ അതും പറഞ്ഞ് വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ,ബാക്ക് സീറ്റ് ഫ്രീ ആയി കിടക്കുന്നത് കണ്ട് ആൾക്ക് സന്തോഷം ആയി ,

"അല്ല എല്ലാവർക്കും കയറാൻ പറ്റോ എന്ന് അറിയില്ല "

ഞാൻ അവരെ ഒഴിവാക്കാനായി പറഞ്ഞു,

" അതു കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചേയ്തോള്ളാം ,

" ഉം"

ഞാൻ മനസില്ല മനസോടെ മൂളി ,

എല്ലാവരും ഓടി വന്ന് കാറിൽ കയറി ,അതോടൊപ്പം ലെച്ചുവിനെ അയാൾ പുറകിലത്തെ സീറ്റിലേക്ക് മാറ്റി ,

അതിനൊരു കാരണവും അയാൾ പറഞ്ഞു അയാൾ കാറിന്റെ മുൻ സീറ്റിൽ മാത്രമേ ഇരിക്കാറോള്ളു എന്ന് ,

അങ്ങനെ എല്ലാവരും കയറി ,കൂടി വന്നാൽ ആറു പേർ കേറണ്ട വണ്ടിയിൽ പിള്ളെരടക്കം പന്ത്രണ്ട് പേർ ,എനിക്ക് തന്നെ അതിശയം ആയി ,ഫ്രണ്ടിൽ അയാളും മൂന്നാലു പിള്ളേരും രണ്ടു പേർ അയാളുടെ മടിയിൽ അവർ ഇരുന്നിട്ട് വണ്ടിയുടെ ഗിയർ ലിവർ പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല ,ഞാൻ പുറകിൽ നോക്കിയപ്പോ ലെച്ചു ഒരു സൈഡിൽ ഞെരിഞ്ഞമർന്നിരിക്കുന്നു ,

എനിക്ക് എല്ലാം കണ്ട് ദേഷ്യം വന്നു പക്ഷേ ഒന്നും മിണ്ടിയില്ല , കല്യാണത്തിന്ന് വന്നതല്ലെ അതുകൊണ്ട് ഒരു മുറുമുറുപ്പ് ഉണ്ടാക്കണ്ടാ എന്നു കരുതി ,

" എന്നാ പോവാം

💬 Comments

View all comments