Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
ഇട്ടിട്ട് വരാം ,
ഞാൻ അതും പറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു,
" അതെ അജി ,സാരി ലൂസാവൻ മാത്രം എന്തായിരുന്നു കാറിൽ "
ജോളി ചേച്ചി കളള ചിരിയോടെ ചോദിച്ചു,
" ചേച്ചി വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാ, കാറിൽ തിങ്ങി കൂടി ഇരുന്നപ്പോൾ സംഭവിച്ചതാ ,"
ഞാൻ പറഞ്ഞു ,
" ഉവെ, ഉവെ,,.. എനിക്ക് അറിഞ്ഞുടെ നിന്നെ ,"
ചേച്ചി വീണ്ടും ആ ചിരിയോടെ പറഞ്ഞു ,
" ഇല്ലാ ചേച്ചി സത്യം "
" ഉം ശരി.. വേഗം വണ്ടി ഒതുക്കി ഇട്ടിട്ട് വാ "
ചേച്ചി അതും പറഞ്ഞ് തിരിഞ്ഞു നടന്നു ,
"ശ്ശേ ചേച്ചിയും തെറ്റുദ്ധരിച്ചു ,"
ഞാൻ മനസിൽ വിചാരിച്ചു കൊണ്ട് കാർ ഒതുക്കി ഇട്ടിട്ട് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറി ചെന്നു ,
അവിടെ ചെന്നപ്പോൾ ചടങ്ങുകൾ ഒക്കെ തുടങ്ങിയിട്ടുണ്ടാർന്നു ,ഞാൻ ആ ആൾ കൂട്ടത്തിനിടയിലുടെ നുഴഞ്ഞ് കയറി ഒരു വിധം മുൻപിൽ എത്തി ,അവിടെ ചുറ്റും ഉള്ളവരെ വീക്ഷിക്കുകയും അതിൽ ലെച്ചു ഉണ്ടൊ എന്ന് ഞാൻ നോക്കുകയും ചേയ്തു ,ചുറ്റു പാടും നോക്കിയിട്ട് അവളെ കണ്ടില്ല ,എന്റെ കണ്ണുകൾ അവൾക്കായി തിരച്ചിൽ നടത്തി കൊണ്ടിരുന്നു അപ്പോഴാണ് ഞാൻ അതു ശ്രദ്ധികുനത് എന്റെ നേരെ ഓപ്പോസിറ്റ് അമ്മ നിൽകുന്നു അതിനടുത്ത് അമ്മയുടെ മറയിൽ അവൾ എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു ,ഞാൻ അവളെ കണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ തല വെട്ടിച്ചു മാറ്റി , ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ എന്നെ നോക്കിയതെ ഇല്ല ,
അവളുടെ മുഖം ഭാവം കണ്ടാൽ അറിയാം എന്നോട് കപട ദേഷ്യം കാണിക്കുക ആണെന്ന്, എന്നാൽ പിന്നെ അവളുടെ പിണക്കം മാറ്റിയിട് തന്നെ കാര്യം എന്നു വിചാരിച്ച് ഞാൻ ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു വന്നു ,
എന്നിട്ട് അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടൊ എന്ന് അറിയാനായി ഞാൻ അവിടെ ഉണ്ടായിരുന്ന ചെറിയ അരമതിലിൽ കയറി നിന്നു അതിൽ കുറച്ചു പിള്ളെരും കയറി നിന്ന് കല്യാണ വീഡിയൊ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു
💬 Comments
View all comments