0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 1.6K

,

അതിനവൾ ഗ്ലാസ് താഴ്ത്തിയിട്ട് എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു ,

"എന്താ "

എന്നു ചോദിച്ച് ഞാൻ ഡോറിന്റെ അടുത്ത് ചെന്നു ,

"ഏട്ടാ എന്റെ സാരി ലൂസായി "

അവൾ നാണത്തോടെ യും ഇത്തിരി വിഷമത്തോടെ യും പറഞ്ഞു ,

അപ്പോ അതാണ് കാര്യം ,

" നീ ഇതിൽ ഇരുന്നോണ്ട് തന്നെ ഒന്നു നേരെ അക്കാൻ ശ്രമിക്കു"

"ഞാൻ നോക്കിയതാ തളർന്നു കിടക്കുന്ന ടൈപ്പ് അയതു കൊണ്ട് ശെരി ആക്കുന്നില്ല "

" ഉം ശരി ഞാൻ ഹാളിൽ വല്ല സ്ഥലവും ഉണ്ടൊ എന്ന് നോക്കിട്ട് വരാം "

ഞാൻ ഹാളിൽ പോയി നോക്കി ,ഒരു മുറി കണ്ടു പിടിച്ചു, ഞാൻ തിരിച്ചു വന്ന് കാർ എടുത്തു ,

"സ്ഥലം കിട്ടിയൊ എട്ടാ "

പുറകിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു ,

"ഉം "

ഞാൻ കാർ എടുത്ത് ഹാളിന്റെ സൈഡിൽ ആ റൂമിന്റെ അടുത്ത് ആയി പാർക്ക് ചേയ്തു ,

ഞാൻ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു ,

ഞാൻ അവളെം കൂട്ടി ആ മുറിയിൽ പോയി ,അവളെ അകത്ത് ആക്കിയിട്ട് ഞാൻ പുറത്തു നിന്നു ,

" ലെച്ചു.. കഴിഞ്ഞില്ലെ.. ?."

കുറച്ചു സമയം ആയിട്ടും അവളെ കാണതെ ആയപ്പോൾ ഞാൻ വിളിച്ചു ചോദിച്ചു ,

" ആ, ദേ. വരുന്നു അജിയേട്ടാ "

അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു ,

കുറച്ചു കഴിഞ്ഞപ്പോൾ അവൾ സാരി ഒക്കെ റെഡി ആക്കി വന്നു ,

💬 Comments

View all comments