0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 501

ദുരം മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല, ഞാൻ കാറിന്റെ സ്റ്റീരിയോയിൽ നല്ല പ്രണയഗാനങ്ങൾ പ്ലേ ചേയ്തു,

"ഡാ അമലു സ്വപ്ന യെ ഒന്നു സമാധനിപ്പിക്കു ,"

സ്വപ്ന ആണ് കല്യണ പെണ്ണ് ,അവിടെ നിന്നും കുറച്ചു ദൂരം പിന്നിട്ട ട്ടും സ്വപ്ന മുഖം പൊത്തി കുനിഞ്ഞ് ഇരിക്കുക ആണ് ,

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ സ്വപ്ന യോട് സംസാരിച്ച് അവളുടെ മൂഡ് ഒക്കെ മാറ്റി എടുത്തു ,

മാളുവും ലെച്ചുവും എന്തെക്കൊയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ,

കുറച്ച് കഴിഞ്ഞപ്പോൾ മാളു കിടന്നു ഉറങ്ങി ,

പിന്നീട് ലെച്ചുവും സ്വപ്നയും ആയി പരിച്ചയ പെടുകയും അവർ തമ്മിൽ സംസാരിച്ച് ഇരിക്കുകയും ,ഞങ്ങൾ എല്ലാവരും പഴയ തമാശകളും മറ്റും പറഞ്ഞു ചിരിച്ച് കൊണ്ട് വണ്ടി മുൻപ്പോട്ട് പോയി കൊണ്ടിരുന്നു ,

അങ്ങനെ ഞങ്ങൾ തിരിച്ച് അമലിന്റെ വീട്ടിൽ എത്തി അവിടത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഹാളിൽ ഗംഭീര പാർട്ടിയും ഉണ്ടായിരുന്നു ,

"അജി അപ്പോ ഞങ്ങൾ ഇറങ്ങട്ടെ, എട്ടു മണിക്ക് ആണു ട്രെയിൻ "

പാർട്ടിയുടെ ഇടക്ക് ഒരു എഴുമണി ആയപ്പോൾ ജോൺ അച്ചായൻ എന്നോട് വന്നു പറഞ്ഞു,

"നാളേ പോയാൽ പോരെ അച്ചായാ "

ഞാൻ ചോദിച്ചു ,

" ഇല്ലെടാ രണ്ടു ദിവസം ആയില്ലെ പോന്നിട്ട് ഇന്നും കൂടി ഇവിടെ നിന്നാൽ ശരിയാകില്ല ,"

" എന്നാ ശരി ,ബാക്കി ഉള്ളവർ എവിടെ ,"

" അവർ അവിടെ യാത്ര പറഞ്ഞ് ഇറങ്ങി നിൽകുന്നുണ്ട് ,"

ഞാനും അച്ചായനും കൂടി ഹാളിന്റെ പുറത്തേക്ക് ചെന്നു ,

അവിടെ ചെന്നപ്പോൾ. അമ്മയും അച്ചനും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും വർത്തമാനം പറഞ്ഞു നിൽക്കുന്നു ,

" ആ അജി വന്നു ല്ലൊ ,ഞങ്ങൾ എന്നാ ഇറങ്ങട്ടെ "

ഷേർളി ചേച്ചി ഞാനും അച്ചായാനും കൂടി അവിടെക്ക് ചെന്നപ്പോൾ പറഞ്ഞു ,

"എന്നാൽ നമുക്ക് പോകാം ,"

അച്ചായൻ പറഞ്ഞു ,

"അതെ അച്ചായാ ഇവിടെ ഒരാൾക്ക് തിരിച്ച് പോകണം എന്നില്ല ,കണ്ടൊ മുഖം ഒക്കെ ഒരു മാതിരി

💬 Comments

View all comments