0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Author : Akh Read All Parts 477

" അജി ,ആ ഭാഗ്യവതി ആരെണെന്ന് പറഞ്ഞില്ല ,വീട്ടുകാർ ആലോചിച്ചതോ അതോ നീ തന്നെ കണ്ടെത്തിയതൊ "

ചേച്ചി ചോദിച്ചു ,

" ഞാൻ തന്നെ കണ്ടെത്തിയത് ആണു "

" അപ്പോ പ്രണയം ആണു ,ആരാണ് ആളു, ഇവിടെ ഉള്ളത് ആണോ "

"അതെ "

" അതാരാ ആളു ,ഫാക്ടറിയിൽ ഉള്ളതാണൊ, അല്ല ഫാക്ടറിയിൽ നിനക്ക് പറ്റിയ ആരും ഇല്ലല്ലോ? "

" ഫാക്ടറിയിൽ അല്ല "

" അപ്പോ പിന്നെ ആരാ? "

" അത് ,..അത് "

ഞാൻ പറയാൻ ഒന്നു മടിച്ചു ,ലെച്ചു ആണെന്ന് അറിയുബോൾ ചേച്ചിയുടെ പ്രതികരണം എന്താണെന്ന് അറിയില്ലലോ , അതിന്റെ ഒരു പേടി ,

" ഉം ,പറയെട കുട്ടാ .. "

ചേച്ചി കൊഞ്ചി കൊണ്ട് ചോദിച്ചു ,

"ചേച്ചി എന്നായാലും അറിയണം അപ്പോ ഞാൻ പറയാം ,പിന്നെ ചേച്ചി പറഞ്ഞു കഴിഞ്ഞ് പറ്റില്ല എന്നു ഒന്നും പറഞ്ഞെക്കരുത്ത് അത്രക്കും ഞങ്ങൾ തമ്മിൽ അടുത്തു പോയി അതാ ,പിന്നെ ചേച്ചി പറ്റില്ല എന്നു പറഞ്ഞാൽ എനിക്ക് ചേച്ചിയെ ധിക്കരിക്കാനും കഴിയില്ല "

" ഇല്ലെടാ നീ പറ"

"നമ്മുടെ ലക്ഷ്മി "

ഞാൻ പറഞ്ഞു ,

അതു കേട്ടതും ചേച്ചി എന്തോ അന്തം വിട്ടു നിൽകുന്ന മാതിരി ,ചേച്ചി കുറച്ചു നേരം ഒന്നും മിണ്ടിയില്ല ,

" ചേച്ചി ,, ഞാൻ ചേയ്തത് തെറ്റാണൊ ?"

ഞാൻ ചേച്ചിയോട് ചോദിച്ചു ,

" ആ തെറ്റാണ് ,"

ചേച്ചി ദേഷ്യത്തോടെ പറഞ്ഞു ,

" ചേച്ചി ... "

ഞാൻ വിളിച്ചു .

" ഉം ,തെറ്റാണ് നീ ചേയ്തത് , എന്നോട് ഒരു വാക്ക് നീ നേരത്തെ പറഞ്ഞൊ ,നിനക്ക് അവളെ ഇഷ്ടം ആണെന് അറിഞ്ഞാൽ ആരു എതിർത്താലും ഞാൻ നടത്തി തരില്ലെ. ഒന്നുമിലെങ്കിലും അവൾ എന്റെ അനിയത്തി കുട്ടി അല്ലെ ,നീ അവളെ കെട്ടിയാൽ അവളെ നീ പൊന്നു പോലെ നോക്കും എന്ന് എനിക്കറിയാം ,നീ ചേയ്തത് ഒരു വലിയ കാര്യം ആണു ,എനിക്ക് സന്തോഷം ആയി "

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുക്കൾ സന്തോഷകണ്ണീരിനാൽ നിറഞ്ഞു ' ചേച്ചി എന്റെ നെറ്റിയിൽ ചുമ്പിച്ച് കൊണ്ട് ചേച്ചിയുടെ പൂർണ്ണ സമ്മതം അറിയിച്ചു ,

അതും കൂടി ആയപ്പോൾ എനിക്ക് സന്തോഷം ആയി ,

"വാ അജി

💬 Comments

View all comments