Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]
,പോകാം ,എനിക്ക് ഇപ്പോ തന്നെ എല്ലാവരോടും പറയണം, നീ വണ്ടി എടുക്ക്"
അങ്ങനെ ഞാൻ വണ്ടി എടുത്തു ,ഗസ്റ്റ് ഹൗസിലെക്ക് വിട്ടു , വരുന്ന വഴിക്ക് അച്ചനും അമ്മയും അമലിന്റെ കല്യാണം കഴിഞ്ഞ് കല്യാണലോച്ചനയും ആയി ഇവിടെ വരാം എന്നു പറഞ്ഞതോക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു ,
അങ്ങനെ ഞാൻ ഗസ്റ്റ്ഹൗസിന്റെ മുന്നിൽ വണ്ടി നിർത്തി ,
"ഇവിടെ അല്ല എന്റെ വീട്ടിലെക്ക് വിട്"
ചേച്ചി പുറകിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
"അതെന്തിനാ "
"നീ അങ്ങോട്ട് എടുക്ക്, "
ഞാൻ വണ്ടി നേരെ ജോളി ചേച്ചിയുടെ വീട്ടിലെക്ക് എടുത്ത് , അവിടെ ഉമ്മറത്ത് കൊണ്ട് നിർത്തി ,
അപ്പോഴേക്കും ജോളി ചേച്ചി വണ്ടിയിൽ നിന്ന് ഇറങ്ങി വീടിന്റെ ഉമ്മറത്ത് കയറി ,
"അപ്പച്ചാ ,ഇച്ചായാ ഒന്നു വന്നെ "
വീടിന്റെ സിറ്റ് ഔട്ടിൽ കയറി കൊണ്ട് ചേച്ചി ഉറക്കെ വിളിച്ചു ,
ചേച്ചി ഇതു എന്തു ഭാവിച്ചാ എന്ന് അലോച്ചിച്ചു കൊണ്ട് ഞാൻ എന്റെ വണ്ടിയിൽ തന്നെ ഇരുന്നു.
ചേച്ചിയുടെ ഒച്ച കേട്ടിട്ട് ജോസഫ് ഇച്ചായനും കുര്യൻ ഇച്ചായനും പുറത്തേക്ക് വന്നു,
"എന്താ മോളെ പ്രശ്നം "
ജോസഫ് ഇച്ചായൻ ചോദിച്ചു.
"എന്താടി എന്താ കാര്യം "
കുര്യച്ചായനും ചോദിച്ചു ,
" ആ ലച്ച് മി എവിടെ ,അവളെ വിളി ,അവളാണ് പ്രശ്നം "
ജോളി ചേച്ചി പറഞ്ഞു ,
" മോളെ ലക്ഷ്മി ഒന്നു ഇങ്ങാട്ട് വന്നെ "
ജോസഫ് ഇച്ചായൻ വിളിച്ചു ,
" എന്താ മോളെ പ്രശ്നം അവൾ എന്താ ചെയ്തത് "
ജോസഫ് ഇച്ചായൻ ചോദിച്ചു.
"നിക്ക് അപ്പച്ചാ അവൾ വരട്ടെ എന്നിട്ട് പറയാം "
കുറച്ചു കഴിഞ്ഞപ്പോൾ വാതിക്കലിൽ എന്റെ ജീവിത സഖി വന്നു ,
" അപ്പച്ചാ വിളിച്ചിരുന്നൊ എന്നെ "
നിഷകളങ്കമായ മുഖത്തോടെ അവൾ ചോദിച്ചു ,
" ഞാനല്ല ദേ ചേച്ചിയാ നിന്നെ വിളിക്കാൻ പറഞ്ഞത് ,"
ജോസഫ് ഇച്ചായൻ പറഞ്ഞു ,
"എന്താ ചേച്ചി "
അവൾ ജോളി ചേച്ചിയുടെ മുഖത്ത് നോക്കി ചോദിച്ചു ,
"ഓ വന്നല്ലൊ പൂച്ചക്കുട്ടി ,അപ്പച്ച ഇവൾ എന്താ ചേയ്തത് എന്ന് അറിയൊ "
" എന്താ മോളെ "
" ഉം ,ഞാൻ പറയാം ആ വണ്ടിയിൽ ഇരിക്കുന്ന വലിയ സാറില്ലെ "
എന്റെ നേരെ കൈ ചൂണ്ടി
💬 Comments
View all comments