0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 357

നീ മരിച്ചു കഴിഞ്ഞു ഒരു നാൾ എല്ലാവരും നിന്റെ നിരപരാധിത്വം അറിഞ്ഞാൽ ?പിന്നെ ഉള്ള അവരുടെ ജീവിതം എങ്ങനെ ആകും . ?.എന്നൊക്കെ ആരോ എന്റെ മനസ്സിൽ ഇരുന്നു മന്ത്രിക്കുന്ന മാതിരി തോന്നി. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി . വീണ്ടും കുറെ നേരത്തെ ആലോചനകൊടുവിൽ. എനിക്ക് ഒരു ഉത്തരം കിട്ടി. എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം. ഞാൻ എല്ലാം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് . സോഫയിൽ നിന്നും എഴുന്നേറ്റു.

എന്റെ വായും മുഖവും കഴുകി . വായ കഴുകിയപ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. എന്റെ രക്തക്കറ പുരണ്ട ഷർട്ട്‌ മാറി വേറെ ഷർട്ട്‌ ധരിച്ചു. ആവിശ്യം ഉള്ള കുറച്ചു സാധനങ്ങൾ മാത്രം എടുത്ത് ബാക്കി ഉള്ളത് ഒക്കെ അവിടെ ഉപേക്ഷിച്ചു.

പ്രിയപ്പെട്ട എന്റെ ലെച്ചുനു.

നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു എന്നറിയാം . എല്ലാത്തിനും മാപ്പ്. ഇനി നിന്റെ ജീവിതത്തിൽ ഒരു വേദന ആയി കടന്നു വരാൻ ഞാൻ ഒരുക്കം അല്ല. നിങ്ങൾ എല്ലാവരുടെയും മുന്നിൽ ഒരു കുറ്റവാളി യെ പോലെ ജീവിക്കാൻ ഞാൻ ഒരുക്കം അല്ല. എല്ലാത്തിനും മാപ്പ് നിന്നെ സ്നേഹിച്ചതിനും നിങ്ങളെ എല്ലാം വേദനിപ്പിച്ചതിനും എല്ലാത്തിനും മാപ്പ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. എല്ലാവരോടും മാപ്പ് ചോദിച്ചു കൊണ്ട് ഞാൻ പോകുന്നു.

ഇങ്ങനെ ഒരു കത്തും എഴുതി വെച്ച്‌ എന്റെ ഇഷ്ടങ്ങളും എനിക്ക് വേണ്ട പെട്ടതും എല്ലാം ഉപേക്ഷിച്ചുകൊണ്ട് മനസ്സിൽ ചില കണക്കുട്ടലുകളും ഒക്കെ ആയി ഞാൻ താഴ്‌വാരത്തുനിന്നും എന്റെ ബുള്ളറ്റിൽ യാത്ര തിരിച്ചു ...

താഴ്‌വരത്തു നിന്നും ഞാൻ നേരെ എത്തിപെട്ടത് തിരുവനന്തപുരത്തേ എന്റെ സുഹൃത്ത് സെബിൻ ന്റെ അടുത്ത് ആണു.സെബിൻ എന്റെ കൂടെ കോളേജിൽ ഉണ്ടായിരുന്നു. ഇപ്പൊ അവൻ തിരുവന്തപുരത്തേ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയുന്നു. അവൻ തിരുവനന്തപുരത്ത് ഒറ്റക്ക് ആണു താമസം. അവിടെ ചെന്നിട്ടു രണ്ടു മൂന്ന് ദിവസം എടുത്തു എന്റെ മൈൻഡ് നോർമൽ ആവാൻ. .അപ്പോഴും എല്ലാം നഷ്ടപെട്ട വേദന മനസിന്റെ ഉള്ളിൽ കിടന്നു നീറുന്നുണ്ടായിരുന്നു. ലെച്ചു. അവളുടെ സ്നേഹവും എല്ലാം നഷ്ടപ്പെട്ടു. അവൾ പോലും എന്നെ വിശ്വസിച്ചില്ല അതാണ് എന്നെ ശെരിക്കും തകർത്തത്.

അങ്ങനെ കുറച്ചു ദിവസം ഞാൻ അവിടെ തങ്ങി അവനോടു എന്റെ എല്ലാകാര്യങ്ങളും പറഞ്ഞു.

അങ്ങനെ ഒരു ദിവസം ഞാൻ അവന്റെ റൂമിൽ ഇരിക്കുമ്പോൾ.

"ഡാ

💬 Comments

View all comments