0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 358

സെബി. നീ ഇന്ന് നേരത്തെ ആണല്ലോ. "

സാധാരണ രാത്രി ഏഴുമണി യോടെ അടുത്ത് വരുന്ന അവൻ ഇന്ന് നാല് മണി ആയപ്പോൾ റൂമിൽ വന്നിരിക്കുന്നു.

"അജി നീ വേഗം റെഡി ആവു നമുക്ക് ഒരു ഇടം വരെ പോകണം "

റൂമിൽ വന്ന വഴിയിലെ അവൻ പറഞ്ഞു.

"എവിടേക്ക് ആണെടാ "

ഞാൻ ചോദിച്ചു.

"അതൊക്കെ പോകുന്ന വഴിക്ക് പറയാം. നീ പിന്നെ നിന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തോളു വേഗം വേണം "

അവൻ അതും പറഞ്ഞു അകത്തേക്ക് പോയി.

ഞാൻ വേഗം തന്നെ റെഡി ആയി അവന്റെ കാറിൽ യാത്ര തിരിച്ചു.

"സെബി . എവിടെ ക്കാ ഇത്ര ധൃതി പെട്ട് "

സാധാരണ പതുക്കെ പോകാറുള്ള അവൻ ഇത്തിരി സ്പീഡിൽ കാർ ഓടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.

"അജി. നിനക്ക്‌ ഒരു ജോലി കാര്യം ഞാൻ എന്റെ ചേട്ടനോട് പറഞ്ഞിരുന്നു . അപ്പോൾ ചേട്ടൻ ജോലി ചെയുന്ന കമ്പനി യിൽ ചേട്ടന്റെ ബോസ്സ് ഉം ആയി സംസാരിച്ചു ആള് നിനക്ക് ഒരു ജോലി ശെരി ആക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്. ആളെ കാണാൻ ആണു ഈ പോകുന്നത് . "

അവൻ പറഞ്ഞു.

ഞാൻ ശരി എന്നർത്ഥത്തിൽ തലആട്ടി.

(കുറച്ചു ദിവസം മുൻപ് എന്റെ അവസ്ഥ കണ്ടിട്ട് അവനാണ് പറഞ്ഞത് നീ ഒരു ജോലിക്ക് പോ നിന്റെ മനസ്സ് ഒന്നു മാറും ഇതുപോലെ ഇവിടെ ഇരുന്നാൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും എന്ന്. അവൻ കുറെ അതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഒക്കെ പറഞ്ഞു . അവൻ പറഞ്ഞതിലും കാര്യം ഉണ്ട് മനസ്സ് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും നോക്കണം. അപ്പോൾ മുതൽ എനിക്ക് വേണ്ടി ജോലി അനേഷിച്ചു തുടങ്ങിയതാ പാവം )

അങ്ങനെ കുറച്ചു ദൂരം പിന്നിട്ടപോൾ ഒരു വലിയ കവാടത്തിനു മുൻപിൽ കാർ എത്തി.

ഒരു ആർച്ച് പോലെ ഉള്ള കവാടം ആയിരുന്നു ,അകത്തേക്ക് പോകാൻ ഒരു ഗേറ്റും പുറത്തേക്കു വരാൻ മറ്റൊരു ഗേറ്റും. രണ്ടിലും മൂന്നാല് സെക്യൂരിറ്റി ജീവനക്കാർ . ആ ആർച്ചിൽ വലിയ മിനുക്ക്‌ പണിക്കള്ളോ ടെ സ്വർണ ലിപിയിൽ "ദോസ്ത് ഗ്രൂപ്പ്‌ " എന്നു എഴുതിയിരിക്കുന്നു. സെബിൻ സെക്യൂരിറ്റിക്കാരോട് എന്തോ പറഞ്ഞു . അവർ അതു കേട്ടു ഗേറ്റ് ഓപ്പൺ ആക്കി ഞങ്ങളുടെ വണ്ടി അതിലുടെ കയറി ഒരു പടുകൂറ്റൻ

💬 Comments

View all comments