0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 359

ഒക്കെ ആയി ഞാൻ താഴ്‌വാരത്തുനിന്നും എന്റെ ബുള്ളറ്റിൽ യാത്ര തിരിച്ചു ...

താഴ്‌വരത്തു നിന്നും ഞാൻ നേരെ എത്തിപെട്ടത് തിരുവനന്തപുരത്തേ എന്റെ സുഹൃത്ത് സെബിൻ ന്റെ അടുത്ത് ആണു.സെബിൻ എന്റെ കൂടെ കോളേജിൽ ഉണ്ടായിരുന്നു. ഇപ്പൊ അവൻ തിരുവന്തപുരത്തേ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയുന്നു. അവൻ തിരുവനന്തപുരത്ത് ഒറ്റക്ക് ആണു താമസം. അവിടെ ചെന്നിട്ടു രണ്ടു മൂന്ന് ദിവസം എടുത്തു എന്റെ മൈൻഡ് നോർമൽ ആവാൻ. .അപ്പോഴും എല്ലാം നഷ്ടപെട്ട വേദന മനസിന്റെ ഉള്ളിൽ കിടന്നു നീറുന്നുണ്ടായിരുന്നു. ലെച്ചു. അവളുടെ സ്നേഹവും എല്ലാം നഷ്ടപ്പെട്ടു. അവൾ പോലും എന്നെ വിശ്വസിച്ചില്ല അതാണ് എന്നെ ശെരിക്കും തകർത്തത്.

അങ്ങനെ കുറച്ചു ദിവസം ഞാൻ അവിടെ തങ്ങി അവനോടു എന്റെ എല്ലാകാര്യങ്ങളും പറഞ്ഞു.

അങ്ങനെ ഒരു ദിവസം ഞാൻ അവന്റെ റൂമിൽ ഇരിക്കുമ്പോൾ.

"ഡാ സെബി. നീ ഇന്ന് നേരത്തെ ആണല്ലോ. "

സാധാരണ രാത്രി ഏഴുമണി യോടെ അടുത്ത് വരുന്ന അവൻ ഇന്ന് നാല് മണി ആയപ്പോൾ റൂമിൽ വന്നിരിക്കുന്നു.

"അജി നീ വേഗം റെഡി ആവു നമുക്ക് ഒരു ഇടം വരെ പോകണം "

റൂമിൽ വന്ന വഴിയിലെ അവൻ പറഞ്ഞു.

"എവിടേക്ക് ആണെടാ "

ഞാൻ ചോദിച്ചു.

"അതൊക്കെ പോകുന്ന വഴിക്ക് പറയാം. നീ പിന്നെ നിന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തോളു വേഗം വേണം "

അവൻ അതും പറഞ്ഞു അകത്തേക്ക് പോയി.

ഞാൻ വേഗം തന്നെ റെഡി ആയി അവന്റെ കാറിൽ യാത്ര തിരിച്ചു.

"സെബി . എവിടെ ക്കാ ഇത്ര ധൃതി പെട്ട് "

സാധാരണ പതുക്കെ പോകാറുള്ള അവൻ ഇത്തിരി സ്പീഡിൽ കാർ ഓടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു.

"അജി. നിനക്ക്‌ ഒരു ജോലി കാര്യം ഞാൻ എന്റെ ചേട്ടനോട് പറഞ്ഞിരുന്നു . അപ്പോൾ ചേട്ടൻ ജോലി ചെയുന്ന കമ്പനി യിൽ ചേട്ടന്റെ ബോസ്സ് ഉം ആയി സംസാരിച്ചു ആള് നിനക്ക് ഒരു ജോലി ശെരി ആക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്. ആളെ കാണാൻ ആണു ഈ

💬 Comments

View all comments