0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 360

പോകുന്നത് . "

അവൻ പറഞ്ഞു.

ഞാൻ ശരി എന്നർത്ഥത്തിൽ തലആട്ടി.

(കുറച്ചു ദിവസം മുൻപ് എന്റെ അവസ്ഥ കണ്ടിട്ട് അവനാണ് പറഞ്ഞത് നീ ഒരു ജോലിക്ക് പോ നിന്റെ മനസ്സ് ഒന്നു മാറും ഇതുപോലെ ഇവിടെ ഇരുന്നാൽ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും എന്ന്. അവൻ കുറെ അതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഒക്കെ പറഞ്ഞു . അവൻ പറഞ്ഞതിലും കാര്യം ഉണ്ട് മനസ്സ് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും നോക്കണം. അപ്പോൾ മുതൽ എനിക്ക് വേണ്ടി ജോലി അനേഷിച്ചു തുടങ്ങിയതാ പാവം )

അങ്ങനെ കുറച്ചു ദൂരം പിന്നിട്ടപോൾ ഒരു വലിയ കവാടത്തിനു മുൻപിൽ കാർ എത്തി.

ഒരു ആർച്ച് പോലെ ഉള്ള കവാടം ആയിരുന്നു ,അകത്തേക്ക് പോകാൻ ഒരു ഗേറ്റും പുറത്തേക്കു വരാൻ മറ്റൊരു ഗേറ്റും. രണ്ടിലും മൂന്നാല് സെക്യൂരിറ്റി ജീവനക്കാർ . ആ ആർച്ചിൽ വലിയ മിനുക്ക്‌ പണിക്കള്ളോ ടെ സ്വർണ ലിപിയിൽ "ദോസ്ത് ഗ്രൂപ്പ്‌ " എന്നു എഴുതിയിരിക്കുന്നു. സെബിൻ സെക്യൂരിറ്റിക്കാരോട് എന്തോ പറഞ്ഞു . അവർ അതു കേട്ടു ഗേറ്റ് ഓപ്പൺ ആക്കി ഞങ്ങളുടെ വണ്ടി അതിലുടെ കയറി ഒരു പടുകൂറ്റൻ ബിൽഡിംഗ്‌ ന്റെ അടുത്ത് കാർപാർക്കിംഗ് ഏരിയയിൽ കൊണ്ട് കാർ നിർത്തി. ഞാനും അവനും കാറിൽ നിന്നും ഇറങ്ങി. ആ ബിൽഡിംഗിലേക്ക്‌ നടന്നു. റിസപ്ഷനിൽ ചെന്ന് അവിടെ ഇരിക്കുന്ന പെൺകുട്ടിയോട് അവൻ എന്തോ പറഞ്ഞു. ആ കുട്ടി കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ആ റിസപ്ഷൻ ടേബിൾ ന്റെ അടുത്ത് കുറച്ചു മാറി ഒരു സോഫ സെറ്റും കുറച്ചു കസേരകളും ഭംഗി ആയികിടക്കുന്ന ഭാഗത്ത്‌ പോയി ഇരുന്നോളാൻ പറഞ്ഞു.

ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ .

"നീ വന്നിട്ട് കുറെ നേരം അയോ "

എന്നു ചോദിച്ചു കൊണ്ട് സെബിൻ ന്റെ ചേട്ടൻ സിറിൽ വന്നു.

"ഇല്ല ചേട്ടാ ഞങ്ങൾ ഇപ്പോൾ വന്നോളു"

സെബിൻ അതും പറഞ്ഞു സോഫയിൽ നിന്നും എഴുന്നേറ്റു. കൂടെ ഞാനും.

"ഇതാണല്ലേ അജി "

എന്നെ നോക്കി കൊണ്ട്

💬 Comments

View all comments