0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 361

സിറിൽ ചോദിച്ചു

"അതെ "

സെബിൻ മറുപടി പറഞ്ഞു.

ഞാൻ സിറിൽ ആയി പരിചയപ്പെട്ടു.

"ഞാൻ എന്റെ ബോസ് അഭി സാറിനോട് അജിയുടെ കാര്യം സംസാരിച്ചു അദ്ദേഹം പറഞ്ഞു ഇപ്പോൾ ഇവിടെ വേക്കൻസി ഒന്നും ഇല്ല, പക്ഷെ നിങ്ങൾക്ക്‌ താല്പര്യം ഉണ്ടെങ്കിൽ ഷാർജയിൽ പുതിയത് ആയി തുടങ്ങിയ ബ്രാഞ്ചിൽ വേക്കൻസി കാണും എന്നു എങ്ങനെ അജിക്ക്‌ പുറത്തേക്കു പോകാൻ താല്പര്യം ഉണ്ടോ "

സിറിൽ പറഞ്ഞു.

"എനിക്ക് കുഴപ്പം ഒന്നും ഇല്ല."

ഞാൻ പറഞ്ഞു.

"എന്നാൽ നിങ്ങൾ ഇവിടെ ഇരി ഞാൻ ഇപ്പൊ വരാം "

സിറിൽ അതും പറഞ്ഞു അകത്തേക്ക് പോയി.

ഞങ്ങൾ വീണ്ടും അവിടെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സെബിൻ ന്റെ ഫോൺ ബെൽ അടിച്ചു.

അവൻ അതു എടുത്തു സംസാരിച്ചു.

"ആരാ വിളിച്ചത് സെബി"

അവൻ ഫോൺ വെച്ച് കഴിഞ്ഞു ഞാൻ ചോദിച്ചു.

"ചേട്ടൻ വിളിച്ചതാ. നമ്മളോട് ഇവിടുത്തെ അനി സാറിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ചേട്ടന് അർജെന്റ് മീറ്റിംഗ് ഉണ്ട് അതുകൊണ്ട് വരാൻ പറ്റില്ല എന്ന് അഭിസാർ അനിസാറിനോട് എല്ലാംവിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് "

അവൻ പറഞ്ഞു നിർത്തി.

"എന്നാൽ വാ അങ്ങോട്ട്‌ പോകാം "

ഞാൻ അവനോടു പറഞ്ഞു.

ഞങ്ങൾ അവിടെന്നു എഴുന്നേറ്റ് ആ റിസപ്ഷനില്ലേ പെണ്ണിനോട് ആ ക്യാബിൻ ലേക്ക്‌ ഉള്ള വഴിയും ചോദിച്ചു അവിടേക്ക് നടന്നു.

അങ്ങനെ ഞങ്ങൾ ഒരു ക്യാബിൻ ന്റെ മുൻപിൽ എത്തി.

അതിലെ നെയിം ബോർഡ്‌ ഇങ്ങനെ ആയിരുന്നു

"നിരഞ്ജന അനിൽ "

"ഇതു തന്നെ ആണോ "

ആ ബോർഡ്‌ കണ്ടപ്പോൾ ഞാൻ ചോദിച്ചു.

"അതെ ഈ നിരഞ്ജന അനി സാറിന്റെ വൈഫ്‌ ആണു റിസപ്ഷനിൽ ചോദിച്ചപ്പോൾ അനി സാർ ഇവിടെ ഉണ്ടെന്നു പറഞ്ഞു. "

സെബിൻ പറഞ്ഞു.

"നിനക്ക് ഇവരെ ഓക്കേ അറിയോ?"

ഞാൻ ചോദിച്ചു.

"ഉം. ഞാൻ ഇവരുടെ വീട്ടിൽ ഒരു ഫങ്ക്ഷൻനു പോയിട്ടുണ്ട്, ഈ അനി ആണു ദോസ്ത് ഗ്രൂപ്പിന്റെ ഓണർ. അനിയുടെ കസിൻ ആണു അഭി.അവർ രണ്ടുപേരും പാർട്ണർമാർ ആണു. ഇവർക്ക് കേരളത്തിൽ കുറെ ബ്രാഞ്ച് ഉണ്ട്.

💬 Comments

View all comments