Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]
ഇവിടെ ജോലി കിട്ടിയാൽ നിന്റെ ഭാഗ്യം. കുറച്ചു നാൾ കഴിഞ്ഞാൽ ഞാനും ഈ കമ്പനിയിലേക്ക് മാറും "
അവൻ പറഞ്ഞു .
ഞങ്ങൾ സംസാരിച്ചു നില്കുന്നത് കണ്ടു അവിടത്തെ ഒരു ലേഡി സ്റ്റാഫ് ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി.
ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ ആ സ്റ്റാഫ് ഡോർ തുറന്നു ഞങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം വാങ്ങിച്ചു . ഞങ്ങളോട് അകത്തു കയറിക്കോ എന്ന് പറഞ്ഞു ആ ചേച്ചി നടന്നു നീങ്ങി.
ഞങ്ങൾ ആ ക്യാബിനിന്റെ ഉള്ളിലേക്ക് കടന്നു. നല്ല ഭംഗിയായി അടുക്കും ചിട്ടയും ഉള്ള ഒരു വലിയ ക്യാബിൻ ആയിരുന്നു അതു. അവിടെ നടുക്ക് ഒരു ഓഫീസ് ടേബിൾ അതിൽ ലാപും ഓഫിസ് ഫയൽസും മറ്റും ഇരിക്കുന്നു.
"ഗുഡ് ഈവിനിംഗ് മെം"
സെബിൻ അതും പറഞ്ഞു കൊണ്ട് ആ ടേബിൾ ന്റെ അടുത്തേക്ക് നടന്നു.
അപ്പോൾ ആണു ഞാൻ ആ ചെയറിൽ ഇരിക്കുന്ന സ്ത്രീ യെ കാണുന്നത്.
ഞാൻ അവന്റെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.
ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഉള്ള കസേരയിൽ ഇരിക്കാനുള്ള നിർദ്ദേശം ലഭിച്ചു.
ഞങ്ങൾ അവിടെ ഇരുന്നു.
"ഉം, എന്താ കാര്യം "
എന്ന രീതിയിൽ അവർ ഞങ്ങളുടെ മുഖത്തു നോക്കി.
"മേം, എന്നെ മനസ്സിൽ ആയില്ലേ. ഞാൻ സിറിൽ ന്റെ അനിയൻ ആണു, ഞാൻ ഒന്നു രണ്ടു തവണ വീട്ടിൽ വന്നിട്ടുണ്ട്, "
സെബിൻ പറഞ്ഞു.
"ഓഹ്, സിറിൽ ന്റെ അനിയൻ ആണല്ലേ. "
മേം പറഞ്ഞു.
"ഉം "
"എന്താ പ്രതേകിച്ചു ?"
മേം ചോദിച്ചു.
"ഞങ്ങൾ അനിസാറിനെ കാണാൻ വന്നതാ ഇവന്റെ ഒരു ജോലി കാര്യം പറഞ്ഞിരുന്നു "
സെബിൻ പറഞ്ഞു.
"ഓഹ് ശെരി, അനിയെട്ടൻ ഇപ്പോൾ വരും ഒരു കാൾ വന്നിട്ട് അപ്പുറത്തെ ബാൽക്കണി യിൽ പോയിരിക്കുക ആണു. "
മേം പറഞ്ഞു.
പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് . വർത്തമാനത്തിൽ നിന്നും മനസ്സിൽ ആയി നല്ല പക്വത ആർന്ന സംസാരം. എന്റെ പഠിപ്പിനെ കുറിച്ചും മറ്റും ചോദിച്ചു. ഞങ്ങൾ സംസാരിച്ചു കൊണ്ട്
💬 Comments
View all comments