0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 364

ഇരിക്കുമ്പോൾ.

"ദേവു ഒന്നു ഇങ്ങോട്ട് വന്നേ. "

ഓഫിസ് റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഉള്ള ഡോർ തുറന്നു കൊണ്ട് ഒരു ജെന്റിൽമാൻ ലുക്കിൽ അനി സാർ അകത്തേക്ക് വരുന്നത് ,

അതു കേട്ടപ്പോൾ "ഇപ്പോ വരാട്ടോ " എന്ന് പറഞ്ഞു മേം അനിസാറിന്റെ അടുത്തേക്ക് പോയി.

മേം നു ഫോൺ കൊടുത്തിട്ട് അനിസാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അനിസാറിനെ കണ്ടപ്പോൾ ഞങ്ങൾ ബഹുമാനർത്ഥം ഒന്നു കസേരയിൽ നിന്നും എഴുന്നേറ്റു.

അതുകണ്ട സാർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് സാർ വന്നു ഞങ്ങളുടെ ഓപ്പോസിറ് ഇരുന്നു.

ഞങ്ങൾ വന്ന കാര്യം സാറിന്റെ മുന്നിൽ അവതരിപ്പിച്ചു.

"ഓഹ് അഭി കുറച്ചു മുൻപ് വിളിച്ചിരുന്നു നിങ്ങളുടെ കാര്യം പറയാൻ . അജിത്തിന്നു ഷാർജയിൽ പോകാൻ ഒക്കെ അല്ലെ? . അവിടെ പുതിയ ബ്രാഞ്ച് തുടങ്ങിയത് ഡെവലപ്പ് ചെയ്യാൻ ആണു ആളേ ആവിശ്യം. അജിയുടെ ക്വാളിഫിക്കേഷൻ എങ്ങെനെ യാ "

അനി സാർ പറഞ്ഞു .

ഞാൻ എന്റെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തു കൊടുത്തു .

"അജിത്ത് ഒരു രണ്ടാഴ്ച വെയിറ്റ് ചെയേണ്ടി വരും . ഞാൻ ഇന്ന് രാത്രി us ഇൽ പോവുക ആണു. എന്റെ മകൻ ആദി അവിടെ വെക്കേഷന് പോയിരിക്കുക ആണു അവനെ കൊണ്ടുവരണം ഞാൻ വന്നിട്ട് അജിയും ആയി കോൺടാക്ട് ചെയാം. "

സർട്ടിഫിക്കറ്റ് നോക്കി കഴിഞ്ഞപ്പോൾ സാർ പറഞ്ഞു.

"ഓക്കേ സാർ "

അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

"എടാ രണ്ടാഴ്ച കഴിഞ്ഞാൽ നിനക്ക് ഈ നഗരത്തിൽ നിന്നും പറക്കാം. പിന്നെ അനി സാറിന്റെ കൂടെ നിന്നാൽ നിനക്ക് ഈ ലോകം തന്നെ കിഴടക്കാം. "

തിരിച്ചു റൂമിലേക്ക് പോകും വഴി സെബിൻ എന്നോട് പറഞ്ഞു.

"എനിക്ക് അതിലൊന്നും താല്പര്യം ഇല്ലെടാ ആർക്കോ വേണ്ടി ജീവിക്കുന്നു അത്രെയും ഒള്ളു. പിന്നെ ഷാർജയിൽ പോകാം എന്നു പറഞ്ഞത് ജോലി ചെയ്ത് കാശ്കാരൻ ആവാൻ അല്ല എനിക്ക് ഇവിടുത്തെ ജീവിതം മടുത്തു . എല്ലാരും നഷ്ടപ്പെട്ട എനിക്ക് എന്തിനാ പൈസ. ഒരു ഒളിച്ചോട്ടം അത്ര ഞാൻ കരുതുന്നോള്ളൂ. "

ഞാൻ

💬 Comments

View all comments