Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]
പറഞ്ഞു . അവൻ പറഞ്ഞതിലും കാര്യം ഉണ്ട് മനസ്സ് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും നോക്കണം. അപ്പോൾ മുതൽ എനിക്ക് വേണ്ടി ജോലി അനേഷിച്ചു തുടങ്ങിയതാ പാവം )
അങ്ങനെ കുറച്ചു ദൂരം പിന്നിട്ടപോൾ ഒരു വലിയ കവാടത്തിനു മുൻപിൽ കാർ എത്തി.
ഒരു ആർച്ച് പോലെ ഉള്ള കവാടം ആയിരുന്നു ,അകത്തേക്ക് പോകാൻ ഒരു ഗേറ്റും പുറത്തേക്കു വരാൻ മറ്റൊരു ഗേറ്റും. രണ്ടിലും മൂന്നാല് സെക്യൂരിറ്റി ജീവനക്കാർ . ആ ആർച്ചിൽ വലിയ മിനുക്ക് പണിക്കള്ളോ ടെ സ്വർണ ലിപിയിൽ "ദോസ്ത് ഗ്രൂപ്പ് " എന്നു എഴുതിയിരിക്കുന്നു. സെബിൻ സെക്യൂരിറ്റിക്കാരോട് എന്തോ പറഞ്ഞു . അവർ അതു കേട്ടു ഗേറ്റ് ഓപ്പൺ ആക്കി ഞങ്ങളുടെ വണ്ടി അതിലുടെ കയറി ഒരു പടുകൂറ്റൻ ബിൽഡിംഗ് ന്റെ അടുത്ത് കാർപാർക്കിംഗ് ഏരിയയിൽ കൊണ്ട് കാർ നിർത്തി. ഞാനും അവനും കാറിൽ നിന്നും ഇറങ്ങി. ആ ബിൽഡിംഗിലേക്ക് നടന്നു. റിസപ്ഷനിൽ ചെന്ന് അവിടെ ഇരിക്കുന്ന പെൺകുട്ടിയോട് അവൻ എന്തോ പറഞ്ഞു. ആ കുട്ടി കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ആ റിസപ്ഷൻ ടേബിൾ ന്റെ അടുത്ത് കുറച്ചു മാറി ഒരു സോഫ സെറ്റും കുറച്ചു കസേരകളും ഭംഗി ആയികിടക്കുന്ന ഭാഗത്ത് പോയി ഇരുന്നോളാൻ പറഞ്ഞു.
ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ .
"നീ വന്നിട്ട് കുറെ നേരം അയോ "
എന്നു ചോദിച്ചു കൊണ്ട് സെബിൻ ന്റെ ചേട്ടൻ സിറിൽ വന്നു.
"ഇല്ല ചേട്ടാ ഞങ്ങൾ ഇപ്പോൾ വന്നോളു"
സെബിൻ അതും പറഞ്ഞു സോഫയിൽ
💬 Comments
View all comments