Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]
ചേച്ചിയും കൂടി ഷേർളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു ഞാൻ അച്ചായന്റെ അടുത്തേക്കും ,
അച്ചയാൻ മിണ്ടാതെ തല കുബിട്ട് ഇരിക്കുന്നു , ഞാൻ അച്ചായന്റെ അടുത്ത് ചെന്ന് കുറച്ച് നേരം ഇരുന്നു ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാർന്നു ,ഒന്നു രണ്ടു പ്രവിശ്യം ആ മുഖത്തേക്ക് നോക്കിയതലാതെ എനിക്ക് ഒന്നു സാമാധാനിപ്പിക്കാനുള്ള ഒരു വാക്കു പോലും കിട്ടിയില്ല ,അലെങ്കിലും ഞാൻ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ ,അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മോൾ അല്ലെ നഷടപ്പെട്ടിരിക്കുന്നത് എന്തോക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയാലും അവരുടെ ഉള്ളിലെ തീ അണയില്ലല്ലോ ,
ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു ,അതു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ജോസഫ് അപ്പച്ചന്റെ അടുത്തേക്ക് ചെന്നു ,
" മൊനെ ,അതു കണ്ടോ ,എത്ര പ്രശ്നങ്ങൾ ഉണ്ടായാലും ആ മുഖം ചിരിച്ചെ കണ്ടിട്ടൊള്ളു ഇത്രയും നാൾ പക്ഷെ ഇന്നാ ചിരി നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് ഇതു കണ്ടു നിൽക്കാൻ ആകുന്നില്ല "
ജോൺ അച്ചായാനെ ചുണ്ടി കാണിച്ച് കൊണ്ട് അപ്പച്ചൻ പറഞ്ഞു , അതോടൊപ്പം അപ്പച്ചൻ അത്രയും നേരം അടക്കി വെച്ചിരുന്ന സങ്കടം കണ്ണുകൾ വഴി പുറത്തേക്ക് ഒഴുകി ,
ഞാൻ അപ്പച്ചനെ താങ്ങി പിടിച്ച് അടുത്തുള്ള ബഞ്ചിൽ കൊണ്ടിരുത്തി ,
"ഇന്നലെ രാത്രി മോൻ അവളെ കൊണ്ടുവിട്ടിട് പോയില്ലെ അതിനു ശേഷം നല്ല ഉൽസാഹം ആയിരുന്നു അവൾക്ക് ,ഇത്രനാളും കാണാത്ത ഒരു പ്രസരിപ്പ് അവളുടെ മുഖത്ത് ഉണ്ടായിരുന്നു ,ആ സന്തോഷം കുറച്ചു നേരത്തേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല , രാത്രി പത്തു മണി ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് പോന്നു ,അതിന് ശേഷം പതിന്നോന് പന്ത്രണ്ട് മണി നേരത്ത് ആണ് ജോൺ പുറത്ത് എന്തൊ വീഴുന്ന ശബ്ദം കേൾക്കുന്നത് അവൻ പുറത്ത് ഇറങ്ങി നോക്കുമ്പോൾ സ്ലാബിൽ തല ഇടിച്ച് ചോര വാർന്നു കിടക്കുന്ന അവളെ ആണു ,"
അപ്പച്ചൻ പറഞ്ഞു നിർത്തി ,
"അവൾ പഠിക്കാൻ പോയതായിരിക്കും ടറസിൽ ,ഇടക്ക് അങ്ങന്നെ പോകാറുണ്ട് ,"
അപ്പച്ചൻ വീണ്ടും പറഞ്ഞു ,
"മം"
അതിന് എനിക്ക് ചെറുതായി ഒന്നു മൂളാൻ മത്രമെ കഴിഞ്ഞോളു ഞാനും ആകെ തളർന്നു പോയിരുന്നു,
അങ്ങനെ ഞങ്ങൾ കുറച്ചു മണിക്കുർ അവിടെ ഇരുന്നു ,
അങ്ങനെ ആ കാത്തിരുപ്പിന് ഒടുവിൽ ,മൂടി പുതച്ച നിലയിൽ അവളുടെ മൃതശരീരം ഒരു സ്ട്രക്കച്ചറിൽ പുറത്തേക്ക് കൊണ്ടു വന്നു . അതോടെ ഇത്ര
💬 Comments
View all comments