0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 348

നേരം അടങ്ങി ഇരുന്ന ഷേർലി ചേച്ചി അലമുറ ഇട്ടു കരഞ്ഞു കൊണ്ട് ആ സ്‌ട്രെക്ചറിന്റെ അടുത്തേക്ക് ഓടി അടുത്തു കൂടെ ജോളി ചേച്ചിയും ലെച്ചുവും . ഞാനും അപ്പച്ചനും കൂടി അവരുടെ അടുത്തേക്ക് ചെന്നു . ഷേർലി ചേച്ചി അവളുടെ മൃതദേഹം കെട്ടിപിടിച്ചു കൊണ്ട് അലമുറ ഇട്ടു കരയുക ആണു ജോളി ചേച്ചി ഷേർലി ചേച്ചിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു. ലെച്ചു വിന്റെ കണ്ണിൽ നിന്നും വെള്ളം ധാര ധാര യായി ഒഴുകുന്നു. ഇതൊക്കെ കണ്ടിട്ടും അച്ചായൻ ഒന്നും മിണ്ടാതെ ഒരു ജീവച്ഛവം കണക്കെ അവിടെ ഇരിക്കുന്നു. ഇതൊക്കെ കണ്ടിട്ട് ഞാൻ വളരെ പ്രയാസപ്പെട്ട് ആണു തളരാതെ അവിടെ നിന്നത്.

അങ്ങനെ ഒരു വിധത്തിൽ ഷേർളി ചേച്ചിയെ അവളുടെ അടുത്ത് നിന്നും മാറ്റി. എന്നിട്ട് അവളുടെ മൃതദേഹം ആംബുലൻസിൽ കയറ്റി.

പിന്നിട് സെമിത്തേരിയിൽ അവളെ അടക്കുന്നതു വരെ എല്ലാം ഒരു യാന്ത്രികം കണക്കെ നടന്നു.

എല്ലാം കഴിഞ്ഞപ്പോൾ അവിടെ വന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി അവസാനം ആ വീട്ടിൽ ഞങ്ങൾ മാത്രം ആയി.

സെലിൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്നു നാലു ദിവസം പിന്നിട്ടു. ഇത്രയും ദിവസം ആയിട്ടും ആരുടെയും മനസിലെ കനൽ കെട്ടടങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവൾ പോയതിൽ പിന്നെ ഷേർളി ചേച്ചി മുറിക്ക് പുറത്ത് ഇറങ്ങിയിട്ടില്ല. അച്ചായൻ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നടക്കുന്നു . ഈ ദിവസം അത്രയും ഞാനും ലെച്ചുവും അച്ചായന്റെ വീട്ടിൽ സഹായത്തിനു ആയി നിന്നു.

അച്ചായൻ ഒരു വിധം നോർമൽ ആയി എന്നു തോന്നിയ സമയത്തു ഞാൻ അച്ചായനോട് ഫാക്ടറി യെ പറ്റി സംസാരിച്ചു കുറച്ചു ദിവസം ആയില്ലേ ഫാക്ടറി തുറന്നിട്ട്‌ ഇനിയും അടഞ്ഞു കിടന്നാൽ ശെരി ആകില്ലല്ലോ.അതും പറഞ്ഞു ഞാൻ അച്ചായന്റെ അനുവാദത്തോടെ ഫാക്ടറി തുറന്നു.

ഒരാഴ്ച ഞാൻ ഫാക്ടറി ഒരു വിധത്തിൽ മാനേജ് ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഫാക്ടറിയിൽ ഇരിക്കുമ്പോൾ ഒരു നാലുമണി നേരത്ത് അച്ചായന്റെ ഫോൺ കോൾ എനിക്ക് വരുന്നത് അത്യാവശ്യം ആയി അച്ചായന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട്. ഞാൻ വണ്ടിയും എടുത്തു അച്ചായന്റെ വീട്ടിലേക്ക് വിട്ടു.

ഞാൻ അവിടെ ചെലുമ്പോൾ അച്ചായൻ വീടിന്റെ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു .

"എന്താ അച്ചായാ വിളിച്ചേ . "

എന്നു ചോദിച്ചു കൊണ്ട് ഞാൻ അച്ചായന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് അടുത്ത് ചെന്നിട്ടും

💬 Comments

View all comments