0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 350

അച്ചായൻ എന്നെ കണ്ട ലക്ഷണം ഇല്ല അച്ചായൻ താഴെ എന്തോ സൂക്ഷിച്ചു നോക്കി കൊണ്ട് നിൽക്കുക ആണു.

"അച്ചായാ "

ഞാൻ അടുത്ത് ചെന്ന് വിളിച്ചു.

"ആ. അജി വന്നോ. "

അച്ചായൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

"ഉം "

അച്ചായൻ ആ ഭാഗത്തേക്ക്‌ തന്നെ വീണ്ടും നോക്കി നിൽക്കാൻ തുടങ്ങി.

"എന്താ അച്ചായാ അവിടെ "

"നീ ആ സ്ലാബ് കണ്ടോ? "

"ഉം "

"അന്ന് രാത്രി ഒരു അലർച്ചയും എന്തോ ഒന്നു മുകളിൽ നിന്നും വന്നു വീഴുന്ന ഒച്ചയും കേട്ടിട്ടു ആണു ഞാൻ പുറത്ത് വന്നത് . ലോകത്തിലെ ഒരു അച്ഛനും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച ആയിരുന്നു ഞാൻ അന്ന് ഇവിടെ കണ്ടത് എന്റെ കുട്ടി ആ സ്ലാബിൽ തല ഇടിച്ചു ചോര വാർന്നു കിടന്നു പിടയുക ആയിരുന്നു . ഞാൻ ഓടി ചെന്നു അവളെ കോരി എടുത്തു എങ്കിലും അവളെ എനിക്ക് രക്ഷിക്കാൻ ആയില്ല . എന്റെ മോളു പാവം ആയിരുന്നില്ലേ ആരെയും ഉപദ്രവിക്കാത്ത അവൾക്ക് ഈ ഗതി വന്നല്ലോ. "

അത് പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു.

"അതൊക്കെ കഴിഞ്ഞില്ലേ അച്ചായാ. അവൾക്ക് അത്രയും ആയുസ് മാത്രേ ദൈവം കൊടുത്തിട്ടുണ്ടകൊള്ളു.ഇനിയും അതൊക്കെ ആലോചിച്ചു അച്ചായൻ മനസ്സ് വിഷമിക്കല്ലേ. "

ഞാൻ അച്ചായനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു.

"അജി നീ പറഞ്ഞത് ശെരിയാ എല്ലാം മറക്കണം . എന്നാലും സ്നേഹിച്ചു കൊതി തീർന്നിട്ട് ഉണ്ടായിരുന്നില്ല . ഒരു ചെറിയ മുറിവ് പറ്റിയാൽ വേദന സഹിക്കാൻ പറ്റാത്തവള. ആ അവൾ എന്തോരം വേദന സഹിച്ചിട്ട് ഉണ്ടാകും . "

അച്ചായൻ വീണ്ടും പറഞ്ഞു.

അതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

"അജി അവൾ അവസാനം ആയി പറഞ്ഞത് എന്താണെന്നു അറിയുമോ "

ഞാൻ ഇല്ല എന്ന രീതിയിൽ തല ആട്ടി.

"അപ്പച്ചൻ എന്നോട് ക്ഷമിക്കണം എന്ന്. "

ആ വാക്കുകൾ ആണ് അവൾ അവസാനം ആയി പറഞ്ഞത് .അതിന്റെ അർത്ഥം എന്താണെന്നു അറിയോ "

ഞാൻ അറിയില്ല എന്ന രീതിയിൽ തല ആട്ടി.

"നിനക്ക് അറിയില്ലല്ലെടാ.. ?, എന്റെ മോളെ ഈ നിലയിൽ ആക്കിയിട്ട് നിനക്ക് ഒന്നും അറിഞ്ഞുടല്ലേ.? "

പെട്ടെന്ന് ആയിരുന്നു അച്ചായന്റെ ശബ്ദത്തിലോ ക്കെ ഒരു മാറ്റം വന്നത് അത്രയും നേരം സൗമ്യാമായി സംസാരിച്ചു കൊണ്ടിരുന്ന അച്ചായൻ ദേഷ്യത്തോടെ എന്റെ കോളറിൽ

💬 Comments

View all comments