Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]
കറുത്ത മേഘപാളിയിലിടയിലൂടെ ഒരു കുഞ്ഞി നക്ഷത്രം ആയി എന്നും ഞാൻ നിങ്ങളേ കാണാൻ വരുന്നത് ആയിരിക്കും.
എന്നു സ്വന്തം അജിയേട്ടന്റെ കുഞ്ഞോൾ
അതു വായിച്ചു കഴിഞ്ഞ എന്റെ കണ്ണുകളിൽ നിന്നും വെള്ളം ധാര ആയി ഒഴുകാൻ തുടങ്ങി. അവൾ ആത്മഹത്യ ആണു ചെയ്തത് എന്നു അറിയാവുന്ന ഒരേ ഒരാൾ ഞാൻ ആയിരുന്നു. ഇത്രയും ദിവസം ഞാൻ അതു ആരോടും പറയാതെ കൊണ്ട് നടന്നു . അല്ലെങ്കിലും അവളുടെ ഈ കാര്യങ്ങൾ ഒന്നും പുറത്ത് പറയാൻ ഉള്ള അനുവാദം എനിക്ക് ഇല്ലായിരുന്നു . എന്റെ കുഞ്ഞോൾക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ അയാ ആളെ കുറിച്ച് ഞാൻ ആരോടും പറയില്ല എന്നു.
"എന്തിനാടാ എന്റെ കൊച്ചിനോട് ഈ ചതി ചെയ്തത് ?"
അതു വായിച്ചു കഴിഞ്ഞു നിൽക്കുന്ന എന്നോട് അച്ചായൻ ദേഷ്യത്തോടെ ചോദിച്ചു.
"അച്ചായാ ഞാൻ അല്ല അവളെ... "
ഞാൻ നിറ മിഴികളോടെ പറഞ്ഞു. എനിക്ക് ഏറ്റവും വിഷമം ആയതു അച്ചായൻ എന്നെ തെറ്റുധരിച്ചതിൽ ആയിരുന്നു.
"നീയല്ലേങ്കിൽ പിന്നെ ആരു ?."
അച്ചായൻ ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു.
"അതു... എനിക്ക് പറയാൻ പറ്റില്ല അച്ചായാ.അതിനുള്ള അനുവാദം എനിക്ക് ഇല്ല .. "
ഞാൻ പറഞ്ഞു.
"അങ്ങനെ ഒരു ആള് ഉണ്ടെങ്കിൽ അല്ലെ നിനക്ക് പറയാൻ പറ്റു. "
"അച്ചായൻ എന്നെ വിശ്വസിക്കണം. ഞാൻ അല്ല എന്റെ കുഞ്ഞോളെ .. "
"ഇനിയും നിന്നെ വിശ്വസിക്കാൻ ഞാൻ പൊട്ടൻ ഒന്നും അല്ല. എനിക്ക് ഒരു കാര്യം കൂടി നിന്റെ വായിൽ നിന്നും അറിയാൻ ഉണ്ട് "
അച്ചായൻ പറഞ്ഞു.
ഞാൻ അതെന്താണ് എന്ന അർത്ഥത്തിൽ അച്ചായന്റെ മുഖത്തു നോക്കി.
"നീയും അവളും കൂടി ഗൈനക്കോളജിസ്റ്റ് ഷീബജേക്കബ് നെ കാണാൻ പോയിരുന്നോ ?"
അച്ചായൻ ചോദിച്ചു.
"ഉം "
ഞാൻ അതെ എന്ന അർത്ഥത്തിൽ ഒന്നു മൂളി.
"അവർ പറഞ്ഞു എന്നോട് എല്ലാം. "
"അതു അച്ചായാ അന്ന് അവരോടു അങ്ങനെ ഒക്കെ പറയേണ്ടി വന്നു. എല്ലാം സെലിൻ ന്റെ നല്ല ഭാവിക്ക് വേണ്ടി ആയിരുന്നു . "
ഞാൻ പറഞ്ഞു.
"എന്നിട്ട് അവൾക്കു നല്ല ഭാവി കിട്ടിയോ.ഡാ "
അച്ചായൻ ദേഷ്യത്തോടെ എന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.
"അച്ചായാ അച്ചായാ.. ഞാൻ പറയുന്നത് കേൾക്കു.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. "
കഴുത്തിൽ
💬 Comments
View all comments