0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 354

അച്ചായന്റെ കൈ ഉള്ളത് കൊണ്ട് വിട്ടു വിട്ടു ആണു ഞാൻ പറഞ്ഞത് പുറത്ത് വന്നത്.

അതൊന്നും ചെവി കൊളളതെ അച്ചായൻ എന്റെ കഴുത്തിലേ പിടുത്തം മുറുക്കി . എനിക്ക് ശ്വാസം കിട്ടാതെ ആയി എന്റെ കണ്ണിൽ നിന്നും വെള്ളം വരാനും കാലുകൾ കിടന്നു പിടക്കാനും. ഞാൻ എന്റെ കൈകൾ കൊണ്ട് അച്ചായനെ തള്ളി മാറ്റാൻ ശ്രമിച്ചു എന്നാൽ അച്ചായൻ എന്നെക്കാൾ നല്ല ഉയരവും നല്ല ആരോഗ്യവും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ആ കൈകളെ ചെറുക്കാൻ കഴിഞ്ഞില്ല. അച്ചായന്റെ പിടുത്തം മുറുകുന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാനും ഒപ്പം കൈകളുടെ ബലവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അച്ചായൻ എന്റെ മേലുള്ള കൈ വിട്ടു . ഞാൻ ചുമച്ചു കൊണ്ട് താഴേക്കു ഇരുന്നു പോയി. ഇരുട്ട് വീണ എന്റെ കണ്ണിൽ വീണ്ടും വെളിച്ചം കടന്നു വന്നു.

"അച്ചായാ എന്താ ഇത് " എന്ന അർത്ഥത്തിൽ ഞാൻ അച്ചായന്റെ മുഖത്തേക്ക്‌ നോക്കി.

"നിന്നെ എനിക്ക് കൊല്ലാൻ ആവില്ല കുറച്ചു നാൾ ഞാൻ നിന്നെ എന്റെ മോനെ പോലെ സ്നേഹിച്ചത് അല്ലെ അതുകൊണ്ട് മാത്രം. പക്ഷെ നിന്നെ ഞാൻ വെറുതെ വിടും എന്നു കരുതേണ്ട . "

അതു പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു .

"അച്ചായാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അച്ചായൻ എന്നെ തെറ്റുധരിച്ചതാണ്. "

ഞാൻ ആ ഇരുപ്പിൽ ചുമച്ചു കൊണ്ട് പറഞ്ഞു.

"നീ ഇനി ഒന്നും പറയണ്ട . ശെരിക്കും നിന്നെ പോലീസിൽ എല്പ്പിക്കേണ്ടതാ. പക്ഷെ ഞാൻ അതു ചെയ്യുന്നില്ല ഞാൻ അങ്ങനെ ചെയ്താൽ എന്റെ കുട്ടിയുടെ മരണം ആത്മഹത്യ ആവും അതെനിക്ക് സഹിക്കാൻ പറ്റില്ല . അവൾ കാലുതെന്നി വീണു മരിച്ചത് ആണെന്ന് എല്ലാവരും അറിഞ്ഞാൽ മതി.പക്ഷെ നീ രക്ഷപെട്ടു എന്നു കരുതേണ്ട നീ എന്റെ മോളെ നശിപ്പിച്ചിട്ട് നീ ലക്ഷ്മിയെം കെട്ടി സുഖം ആയി ജീവിക്കാം എന്നു കരുതേണ്ട. ഞാൻ അതിനു സമ്മതിക്കില്ല. ഈ മുറി വിട്ടു പോകുന്നതോടെ നിന്റെ ജീവിതത്തിൽ നിന്നും എല്ലാം ഓരോന്നായി നഷ്ടപ്പെടും. "

ഞാൻ നിസാഹയാവസ്ഥയോടെ അച്ചായനെ നോക്കി ,

"ഇറങ്ങി പോ.ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ?."

അച്ചായൻ അതും പറഞ്ഞ് അവിടെ നിന്നു.

ഞാൻ ഒന്നും പറയാതെ അവിടെനിന്നും എഴുന്നേറ്റു വാതിലിലേക്ക്‌ നടന്നു.

എന്നാലും അച്ചായൻ എന്നെ തെറ്റുധരിച്ചല്ലോ അതെന്റെ മനസ്സിൽ കിടന്നു നീറി. എന്റെ ധൈര്യവും എല്ലാം എന്നിൽ

💬 Comments

View all comments