0%

Chapter Title : താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Author : Akh Read All Parts 355

നിന്ന് ചോർന്നു പോയി ഞാൻ ഒരു പ്രത്യേക അവസ്ഥ യിൽ ആയിരുന്നു. സെലിൻ എനിക്ക് എഴുതിയ ആ കത്തിലേ വാചകങ്ങൾ എല്ലാം അച്ചായൻ വേറൊരു രീതിയിൽ കണ്ടു. അവൾ ഒരു ഏട്ടനോടുള്ള സ്നേഹം ആണു ഉദ്ദേശിച്ചത് എങ്കിൽ അച്ചായൻ അതു മനസ്സിൽ ആക്കിയില്ല . എല്ലാം എനിക്ക് എതിരെ ആയിരുന്നു അച്ചായന്റെ കണ്ണിൽ.

ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ വാതിൽ തുറന്നു പുറത്തേക്ക് കടന്നു. പുറത്ത് എന്നെ കാത്തിരുന്നത് ഇതിനേക്കാൾ വലിയ ഒരു വിപത്ത് ആയിരുന്നു.

ഞാൻ പുറത്തേക്കു ഇറങ്ങി ചെന്നതും മുൻപിൽ എന്റെ അച്ഛൻ.

ഞാൻ അച്ഛനെ കണ്ടപ്പോൾ മനസില്ലേ വിഷമങ്ങൾ മറച്ചു പിടിച്ചു കൊണ്ട് മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

"അച്ഛാ, അച്ഛൻ എന്താ ഇവിടെ ?"

അതു ചോദിച്ചതെ ഓർമ്മയൊള്ളു.

"അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നായെ "

എന്നു പറഞ്ഞു കൊണ്ട് അച്ഛൻ എന്റെ കരണക്കുറ്റിക്ക് ശക്തമായി അടിച്ചു ,

ആ അടിയിൽ ഞാൻ വേദന കൊണ്ട് താഴേക്കു ഇരുന്നു പോയി. ഒപ്പം എന്റെ വായിൽ നിന്നും രക്തം വരാനും. രക്തവും ഉമ്മിനീരും കലർന്ന ദ്രാവകം എന്റെ വായിൽ നിന്നും പുറത്തേക്കു ഒഴുകാൻ തുടങ്ങി.

"അച്ഛാ "

ഞാൻ ആ ഇരുപ്പിൽ തന്നെ അച്ഛനെ വിളിച്ചു.

"നീ ഇനി ഞങ്ങളെ അങ്ങനെ വിളിക്കെണ്ടാ. ഞങ്ങൾ ക്ക് ഇങ്ങനെ ഒരു മോൻ ഇല്ല "

അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

അപ്പോൾ ആണു ഞാൻ എന്റെ ചുറ്റും ഉള്ള വരെ ശ്രദ്ധിക്കുന്നത്.

അച്ഛന്റെ അടുത്ത് തന്നെ അമ്മ നിൽക്കുന്നു കൂടെ ലെച്ചുവും കുറച്ചു മാറി ഷേർളി ചേച്ചിയും ജോളി ചേച്ചിയും ജോസഫ് അപ്പച്ചന്നും.

അപ്പോൾ എല്ലാവരോടും അച്ചായൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നു അവരുടെ മുഖ ഭാവങ്ങളിൽ നിന്നും മനസ്സിൽ ആയി.

"അമ്മേ"

ഞാൻ അവിടെ നിന്നും എഴുനേറ്റുകൊണ്ട് അമ്മയെ നോക്കി.

അമ്മ ആകെ തളർന്ന അവസ്ഥയിൽ നിൽക്കുന്നു.

"അനിയത്തി ആയി കാണേണ്ട അവളെ നീ ?..എന്തിനാ മോനെ നീ ഇത് ഞങ്ങളോട് ചെയ്തത്. "

അമ്മയുടെ ആ പറച്ചിൽ ഞാൻ ആകെ തളർന്നു . എല്ലാരും എന്നെ തെറ്റുധരിച്ചു.

"അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല "

ഞാൻ കരയുന്ന മിഴികള്ളോടെ പറഞ്ഞു.

"നീ ഒന്നും പറയേണ്ട എല്ലാം ജോൺ ഞങ്ങളോട് പറഞ്ഞു "

അച്ഛൻ വീണ്ടും ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ പറഞ്ഞു.

"ലെച്ചു നിയെങ്കിലും ഞാൻ പറയുന്നത്

💬 Comments

View all comments