0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 70.1K

പ്രിയപ്പെട്ട വായനക്കാരെ , മുമ്പേ പ്രസിദ്ധീകരിച്ച രണ്ടു ഭാഗങ്ങളും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു, ഈ കഥ ആദ്യമായി വായിക്കുന്നവരാണെങ്കിൽ മുമ്പത്തെ രണ്ടുഭാഗവും വായിക്കണമേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു , കഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ എല്ലാം നിശ്ചയിച്ചു കഴിഞ്ഞെങ്കിലും അതിനെ വിപുലീകരിച്ചു എഴുതാൻ

സാധിക്കുന്നില്ല , ജീവിതത്തിലെ തിരക്കുകളും മടിയും എന്റെ എഴുത്തുകൾ തടസ്സപ്പെടുത്തുന്നു എന്നാലും പാതിവഴിയിൽ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല കുറച്ചധികം സമയം എടുത്താണെങ്കിലും ഈ കഥ ഞാൻ പൂർത്തിയാകും .

നിങ്ങളുടെയെല്ലാം സ്നേഹവും സഹകരണവും കൂടെയുണ്ടാകണം , ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ,നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകൾ വഴി അറിയിക്കണേ

- ROG

അദ്ധ്യായം 3

കരഞ്ഞു കരഞ്ഞു ഞാൻ പതിയെ കിടന്നുറങ്ങി പോയി.

എപ്പോഴോ ഞാൻ എഴുന്നേറ്റു.

ആകെ ഒരു മൂടൽ പോലെ.

നെഞ്ചിനകത്തെന്തോ ഭാരം, സങ്കടം മാറുന്നില്ല, കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങി.

ഞാൻ ബാത്ത്റൂമിൽ പോയി മുഖം കഴുകി താഴേക്കിറങ്ങി.

മനസ്സിലെ ഭാരം മാറാൻ അടുത്തുള്ള കവല വരെ നടന്നിട്ടു വരാം എന്നു വിചാരിച്ചു.

പുറത്തേക്കിറങ്ങിയതും എന്റെ കൈകളിൽ പിടി വീണു.

ദേവു ആയിരുന്നു അത്.

"എങ്ങോട്ടാ......"

കൊഞ്ചിക്കൊണ്ടു അവൾ ചോദിച്ചു.

"കവല വരെ."

കുറച്ചു ഉദാസീനതയോടെ ഞാൻ പറഞ്ഞു.

"ഞാനുമുണ്ട്."

"വേണ്ട."

"ഞാനും വരുന്നുണ്ട്."

"വേണ്ടന്നല്ലേ പറഞ്ഞേ, നിനക്കെന്താ പറഞ്ഞാ മനസ്സിലാകൂലേ? എന്നെ ഒന്നു വെറുതെ വിടുവോ."

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, കവിളുകൾ വീർപ്പിച്ച് അവൾ ദേഷ്യത്തോടെ അകത്തേക്കു ചവിട്ടിപ്പൊളിച്ചു കയറിപ്പോയി.

ഞാൻ നടന്നു നീങ്ങി , പോകുന്ന വഴി കണ്ട പാലത്തിന്റെ മുകളിൽ കയറി ഇരുന്നു

💬 Comments

View all comments