Chapter Title : താഴ്‌വാരം 3 [Rog]
നൽകി.
"ഒന്നുമില്ല എന്റെ ദേവു."
എന്റെ ശബ്ദത്തിലെ സങ്കടം അവൾ മനസ്സിലാക്കിയിരുന്നു, അതിനെപ്പറ്റി പിന്നെടൊന്നും ചോദിച്ചില്ല.
"എന്റെ കുട്ടി സങ്കടപ്പെടണ്ടാട്ടോ, ഞാനുണ്ട് കൂടെ."
എന്റെ പ്രശ്നം എന്താണെന്നു മനസ്സിലായില്ലെങ്കിലും എന്റെ കൂടെയുണ്ടാകുമെന്നുള്ള ഉറപ്പാർന്ന വാക്കുകൾ അവൾ മന്ത്രിച്ചു.
അവൾ എന്റെ കവിളുകളിൽ ഉമ്മ നൽകി പുറത്തേക്കു പോയി.
സമയം കടന്നു പോയി.
അത്താഴം കഴിക്കാനായി ഞാൻ പോയില്ല. എന്നെ കാണാത്തതുകൊണ്ട് ശ്രുതിച്ചേച്ചി എന്റെ മുറിയിൽ വന്നു, അത്താഴം കഴിക്കാനായി വിളിച്ചു . വേണ്ട എന്നു പറഞ്ഞ് ഒഴിവാക്കാൻ നോക്കിയെങ്കിലും എന്നെ വിട്ടില്ല.
എന്നെ വിളിച്ചു താഴേക്കു കൊണ്ടുപോയി.
എല്ലാവരും മേശയ്ക്കു ചുറ്റുമായി കഴിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ തപ്പിയത് മീരച്ചേച്ചിയെ ആയിരുന്നു. മുഖത്തേക്കു നോക്കാൻ മടിയാണെങ്കിലും ആ മുഖം കാണാത്തതു കൊണ്ടെന്തോ പോലെ എന്റെ കണ്ണുകൾ ചേച്ചിക്കായി പരതി നടന്നു.
നോക്കിയപ്പോൾ ഗോപൻ അമ്മാവന്റെ അരികിലായി ഇരിക്കുന്നു . ആൾ എന്റെ നോട്ടം കണ്ടതും മുഖം ചെറുതായിയൊന്നു വെട്ടിച്ചു മാറ്റി, എന്നോട് എന്തോ അടങ്ങാത്ത വെറുപ്പുള്ള പോലെ ഒരു മുഖഭാവവും.
എനിക്കെന്തോ അതു സഹിക്കാനായില്ല.
ഞാൻ കഴിച്ചുതുടങ്ങിയിരുന്നില്ല, ഭക്ഷണം കോരി വെച്ച പ്ലേറ്റുമെടുത്ത് ഞാൻ മുത്തശ്ശിയുടെ മുറിയിലേക്കു നടന്നു കയറി.
എന്നെ കണ്ടതും മുത്തശ്ശിക്കെന്തോ ഉന്മേഷം കിട്ടിയതു പോലെ.
"മുത്തശ്ശി, ഞാൻ വാരി തരട്ടെ?"
മുത്തശ്ശി ആയിരുന്നു എന്റെ സമാധാന സ്ഥലം എന്ന് എനിക്കറിയാമായിരുന്നു.
ഞാൻ വാരി തരട്ടെ എന്നു ചോദിച്ചതും മുത്തശ്ശിയുടെ കണ്ണുകൾ വിടർന്നു, മുഖത്തൊരു വലിയ പുഞ്ചിരി വിടർന്നു.
ഞാൻ ചോറും കൂട്ടാനും കുഴച്ചു ഉരുള ആക്കി മുത്തശ്ശിയെ കഴിപ്പിച്ചു.
എന്തോ എന്റെ മനസ്സും വയറും
💬 Comments
View all comments