0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 73.2K

നിറഞ്ഞ പോലെ.

വാരി കൊടുക്കുന്നതിനിടെ ഞാൻ മുത്തശ്ശിയുടെ കൈ രണ്ടും പിടിച്ച് അതിൽ ഒരു ചെറു ചുംബനം നൽകി.

"എന്നെ ഇത്ര ഊട്ടിയ കൈകള."

എനിക്കെന്തോ എന്റെ സങ്കടം സഹിക്കാനാവുന്നില്ല, എന്റെ കണ്ണുകൾ വല്ലാതെ നിറയാൻ തുടങ്ങി.

മുത്തശ്ശി എന്റെ കവിളുകളിൽ തഴുകി എന്നോടു പറഞ്ഞു,

"ഇന്നി എന്റെ കുട്ടിക്ക് മുത്തശ്ശി വാരി തരട്ടെ?"

എനിക്കെന്റെ സങ്കടം സഹിക്കാനായില്ല, ഞാൻ വിതുമ്പി കരയാൻ തുടങ്ങി.

എന്റെ പഴയ കാല ഓർമ്മകളിലേക്കു ഞാൻ കിടന്നു പോയി. മുത്തശ്ശി എന്റെ പുറകെ നടന്നു കഴിപ്പിക്കുമായിരുന്നു. ഓരോ ഉരുളകളും മുത്തശ്ശി സ്നേഹത്തോടെയാണു വാരി തന്നിരുന്നത്.

മുത്തശ്ശി എന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി ഒരു ഉരുള ഉരുട്ടി എന്റെ നേരെ ചിരിച്ചുകൊണ്ടു നീട്ടി.

സങ്കടം നിർത്താനായില്ല, കരഞ്ഞുകൊണ്ട് ഞാൻ ഉരുള വായിൽ മേടിച്ചു . പക്ഷേ തുണ്ടക്കുഴിയിൽ കൂടി ഇറങ്ങുന്നില്ല. എങ്ങനെയോ പ്രയാസപ്പെട്ടു ഞാൻ ഇറക്കി.

താഴെ മുത്തശ്ശിയുടെ കാൽപാദത്തിനടുത്തായി ഇരുന്നു മുത്തശ്ശിയുടെ മടിയിലേക്കു തല ചായിച്ചിരുന്നു.

മുത്തശ്ശി എന്റെ തലയിൽ കൂടി തലോടിക്കൊണ്ടിരുന്നു.

"എന്റെ കുട്ടിയുടെ മനസ്സാരെ നോവിച്ചേ."

എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല.

ഞാൻ പതുക്കെ ആ മടിയിൽ കിടന്നു മയക്കത്തിലേക്കു വീണു.

മുത്തശ്ശിക്കു മരുന്നു കൊടുക്കാൻ വന്ന ലതിക അമ്മായിയാണ് എന്നെ എഴുന്നേൽപ്പിച്ചത്.

മുത്തശ്ശി അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എന്റെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഒന്നു അനങ്ങുക പോലും ചെയ്യാതെ മുത്തശ്ശി ഇരുന്നു.

ഞാൻ മുത്തശ്ശിയുടെ മുറിയിൽ കിടന്നോളാം എന്നു പറഞ്ഞ് എവിടുന്നോ ഒരു തലയണയും പായയും ഒപ്പിച്ച് അതു തറയിൽ വിരിച്ചു കിടന്നു.

നേരം വെളുത്തു.

💬 Comments

View all comments