Chapter Title : താഴ്‌വാരം 3 [Rog]
അടുക്കളയിലെ പാത്രത്തിന്റെ തട്ടലും മുട്ടലും കേട്ടാണ് ഞാൻ എഴുന്നേറ്റത്.
മുറിയിൽ പോയി ബാത്ത്റൂമിൽ കയറി പല്ലു തേച്ചു ഫ്രഷായി താഴേക്കു പോയി. ആ ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി.
വീട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ മീരചേച്ചിയെ കാണുമെങ്കിലും മീരച്ചേച്ചിയുടെ മുഖത്തു നോക്കാൻ മടി, നോക്കുമ്പോൾ ചേച്ചി തല വെട്ടിച്ചുകൊണ്ടു പോകുകയായിരുന്നു.
സങ്കടം ഉണ്ടായിരുന്നെങ്കിലും കരഞ്ഞില്ല, കാരണം കരഞ്ഞു മടുത്തിരുന്നു, ഇനി കരയാൻ വയ്യ.
ആഹ്, ഇനി വരുന്നിടത്തു വെച്ചു കാണാം എന്നു വിചാരിച്ചു.
ആ ദിവസം എങ്ങനെയൊക്കെയോ കടന്നു പോയി.
അന്നത്തെ ദിവസം ഞാൻ തനിയെ ആണ് കിടന്നുറങ്ങിയത്. ദേവുവും അഞ്ജലിയും ശ്രുതിയും വന്നിരുന്നെങ്കിലും ഞാൻ അവരോടു അന്നെനിക്കു തനിയെ കിടക്കണം എന്ന് ആവശ്യപ്പെട്ടു.
അടുത്ത ദിവസം എഴുന്നേറ്റ് ഓരോരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഉച്ചയായിട്ടും മീരച്ചേച്ചിയെ അവിടെയെങ്ങും കാണാനില്ല.
ഞാൻ വീടിനു ചുറ്റും ചുമ്മാ നടക്കുന്ന പോലെ നടന്നു, പക്ഷേ മീരച്ചേച്ചിയെ കാണാനായിരുന്നു ആ നടത്തം. മൈൻഡ് ചെയ്യണ്ട, പക്ഷേ ആ മുഖത്തിന്റെ ദർശനം മാത്രം ഒന്നു കിട്ടിയാൽ മതിയായിരുന്നു, എവിടെയും കാണാനില്ല.
ഞാൻ ദേവുവിനെ സമീപിച്ചു.
"മീരച്ചേച്ചി എവിട ഇന്നു കണ്ടേ ഇല്ലല്ലോ?"
ഞാൻ സാധാ പോലെ ചോദിച്ചു.
"അവള് ബാംഗ്ലൂർക്കു തിരിച്ചു പോയല്ലോ...."
ഞാൻ ഒന്നു സ്തംഭിച്ചു, ശ്വാസം എടുക്കാൻ പറ്റുന്നില്ല, നെഞ്ചിലാകെ ഭാരം കയറുന്ന പോലെ.
"ഇനി തിരിച്ചു വരവ് എപ്പോഴാണെന്നു ഉറപ്പിച്ചു പറഞ്ഞില്ല, ഒന്നോ രണ്ടോ അതിൽ കൂടുതൽ ആഴ്ചകൾ എടുക്കാം എന്നു പറഞ്ഞേ."
"പോവാനെന്താ കാരണം പറഞ്ഞേ?"
ഭാരമേറിയ ശബ്ദവുമായി ഞാൻ അവളോടു ചോദിച്ചു.
"എന്തോ വർക്കിന്റെ അത്യാവശ്യത്തിനായി പോകുവാന്നു
💬 Comments
View all comments