0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 86.1K

ദിവസം.

അടുത്ത ദിവസം മീരച്ചേച്ചിയുടെ ഓർമ്മകൾ പിന്നെയും മനസ്സിൽ അലയടിക്കാൻ ആരംഭിച്ചു.

വീണ്ടും സങ്കടം മനസ്സിൽ തികട്ടി വന്നു.

ദേവികച്ചേച്ചിയെ അന്വേഷിച്ചു, പക്ഷേ കണ്ടില്ല, വെളിയിൽ എവിടെയോ പോയിരിക്കുകയായിരുന്നു.

മനസ്സിനകത്ത് എന്തോ ശൂന്യത പോലെ.

പിന്നീടു എനിക്കു മനസ്സിലായി, മനസ്സിൽ തോന്നിയത് ചേച്ചിയോടുള്ള ദേഷ്യമല്ല, അതു ചേച്ചിയോടുള്ള അളവില്ലാത്ത സ്നേഹമായിരുന്നു.

"എനിക്കും ചേച്ചിയോടു പ്രേമമാണോ?"

അതു മനസ്സിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നു നിന്നു.

ഞാൻ മുത്തശ്ശിയുടെ മുറിയിലേക്കു പോയി, മുത്തശ്ശി മുടി ചീകുകയായിരുന്നു.

ഞാൻ ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ കാൽക്കൽ പോയിരുന്നു, മുത്തശ്ശിയെ ഒന്നു ചിരിച്ചു കാണിച്ചു.

"എന്താടാ."

"മുത്തശ്ശീ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"

"ചോദിക്കൂ."

എന്റെ വായിൽ നിന്നും എന്താ വീഴാൻ പോകുന്നതെന്നുള്ള ആകാംക്ഷ ആയിരുന്നു മുത്തശ്ശിയുടെ മുഖത്ത്.

"ഒരാൾക്ക് ഒരാളോട് തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം തോന്നിയാൽ അതു തെറ്റാണോ?"

മുത്തശ്ശി ചീകിക്കൊണ്ടിരുന്ന ചീപ്പ് മടിയിലേക്കു വെച്ചു.

"ആരോടാടാ ഈ ഇഷ്ടം?"

മുത്തശ്ശി ഒരു കള്ള ചിരിയോടെ എന്നെ നോക്കി ചോദിച്ചു.

"അതു...... വെറുതെ ചോദിച്ചതാ മുത്തശ്ശി...."

"വെറുതെ ചോദിക്കുന്ന ചോദ്യമല്ല ഇതു മോനേ, നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട്."

എനിക്കൊന്നും മിണ്ടാനായില്ല, ഞാൻ തല കുനിച്ചിരുന്നു.

"ഇഷ്ടം എന്നു പറയുന്നതു ആരോടും ചോദിച്ചു വരുന്നതല്ലടാ കുട്ടാ, ലോകം എന്തു പറയും, വീട്ടുകാർ എന്തു വിചാരിക്കും എന്നൊന്നും നോക്കാതെ വരും, അതാ ഇതിന്റെ കുഴപ്പം."

"മുത്തശ്ശിക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?"

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

മുത്തശ്ശിയുടെ കണ്ണുകളിൽ എന്തോ ഒരു ദൂരം വന്നു നിറഞ്ഞു, വളരെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

"ഉണ്ടായിരുന്നു ഒരിക്കൽ,

💬 Comments

View all comments