Chapter Title : താഴ്‌വാരം 3 [Rog]
പക്ഷേ അന്നത്തെ കാലം വേറെയായിരുന്നു. വീട്ടുകാർ പറഞ്ഞതു കേട്ടു ഞാൻ അതു വിട്ടുകളഞ്ഞു. എന്നും രാത്രി ഒറ്റയ്ക്കിരിക്കുമ്പോൾ ആ മുഖം ചിലപ്പോൾ ഓർമ്മ വരും."
ഞാൻ അമ്പരന്നു, ഇത്രയും കാലം അറിയാത്ത ഒരു മുത്തശ്ശിയെ ഞാൻ എന്റെ മുമ്പിൽ കണ്ടു.
"മുത്തശ്ശി പിന്നീടു സങ്കടപ്പെട്ടോ?"
"സങ്കടമല്ല മോനേ , ജീവിതകാലം മുഴുവൻ അതെന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി കിടന്നു, 'അന്നു ധൈര്യം കാണിച്ചിരുന്നെങ്കിൽ' എന്ന്."
മുത്തശ്ശിയുടെ കണ്ണുകളിൽ ഒരു ചെറിയ നനവ് ഞാൻ കണ്ടു.
"നിനക്ക് അങ്ങനെ ആരോടെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ബാക്കിയുള്ളവർ എന്തു പറയുമെന്നു വിചാരിച്ചു അതിനെ അങ്ങു കുഴിച്ചുമൂടരുത്. നിന്റെ മനസ്സിനോടു നീ സത്യസന്ധത കാണിക്കണം."
മുത്തശ്ശി എന്റെ കയ്യിൽ പിടിച്ചു തഴുകിക്കൊണ്ടു പറഞ്ഞു.
ഞാൻ കുറച്ചു നേരം എന്റെ തല മുത്തശ്ശിയുടെ മടിയിൽ വെച്ചു കിടന്നു. പിന്നെടു മുത്തശ്ശിക്ക് ഒരു ഉമ്മയും കൊടുത്ത് ഞാൻ എന്റെ മുറിയിലേക്കു തിരിച്ചു നടന്നു.
എനിക്കു ചേച്ചിയോടു ഇഷ്ടമുണ്ടോ എന്ന് എനിക്കിപ്പോഴും ഉറപ്പില്ല, ചിലപ്പോൾ ഈ തോന്നലൊക്കെ ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടാണെങ്കിലോ.
ചേച്ചിയുടെ അസാന്നിധ്യം എന്നെ വളരെ വിഷമിപ്പിച്ചിരുന്നു.
എങ്ങനെയൊക്കെയോ രണ്ടു ദിവസം വീണ്ടും തള്ളി നീക്കി.
*****************************
ഒച്ചപ്പാടും ബഹളവും കേട്ടുകൊണ്ടാണ് ഞാൻ കണ്ണു തുറന്നത്.
ഞാൻ ഓടി താഴേക്കിറങ്ങി, മുത്തശ്ശിയുടെ മുറിയിൽ നിന്നും കരച്ചിലുകൾ കേൾക്കാം.
ഞാൻ ഓടി മുത്തശ്ശിയുടെ മുറിയിൽ കയറി.
എല്ലാവരുടെയും മുഖത്തു ഭയവും സങ്കടവും ആയിരുന്നു, ദേവുച്ചേച്ചി കരയുന്നുണ്ടായിരുന്നു.
എല്ലാവരും ആകെ ഭയപ്പെട്ട മുഖഭാവത്തോടെ നിൽപ്പുണ്ടായിരുന്നു.
അഞ്ജലിച്ചേച്ചി മുത്തശ്ശിയുടെ കയ്യിൽ പിടിച്ച് എന്തൊക്കെയോ നോക്കുന്നു, ഇടയ്ക്ക് കയ്യിലുള്ള വാച്ചിലേക്കും നോക്കുന്നു.
എനിക്കെന്തോ മനസ്സിൽ
💬 Comments
View all comments