0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 90.7K

ഒരു ഭയം പോലെ, പക്ഷേ അവിടെ എന്താ നടക്കുന്നേന്നൊന്നും മനസ്സിലാകുന്നില്ല.

ഞാൻ ശ്രുതിച്ചേച്ചിയുടെ അടുത്തേക്കു നടന്നു.

"ചേച്ചി....... എന്തുപറ്റി?"

"എടാ മുത്തശ്ശി................. മുത്തശ്ശി വിളിച്ചട്ടു എഴുന്നേൽക്കുന്നില്ലടാ......."

ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുഖമാകെ ഭയം കൊണ്ടു നിറഞ്ഞിരുന്നു.

എനിക്കെന്തോ തല പെരുക്കുന്ന പോലെ, മനസ്സിനകത്തു ഭാരം.

" ഭയം "

അതെന്റെ മനസ്സിനെ കീഴടക്കിയിരുന്നു.

"അമ്മയെ പിടിക്കെടാ, ഞാൻ വേഗം വണ്ടി എടുക്കാം."

രാഘവൻ അമ്മാവൻ പറഞ്ഞുകൊണ്ടു പുറത്തേക്ക് ഓടി.

ഞാൻ ഓടിച്ചെന്നു മുത്തശ്ശിയെ എന്റെ കൈകളിൽ കോരിയെടുത്ത് മുറ്റത്തേക്ക് ഓടി.

അപ്പോഴേക്കും രാഘവൻ അമ്മാവൻ കാറുമായി മുറ്റത്തു വന്നു നിന്നു.

ഗോപാലൻ അമ്മാവൻ കാറിന്റെ ഡോർ തുറന്നു തന്നു, ഞാൻ മുത്തശ്ശിയുമായി ഉള്ളിൽ കയറി.

കൂടെ അഞ്ജലിച്ചേച്ചിയും കയറി ഇരുന്നു.

ഞങ്ങൾ വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്കു പോയി.

കാറിന്റെ ഹോൺ അടിയും വരവും കണ്ട് എമർജൻസി വിഭാഗത്തിലെ സെക്യൂരിറ്റി വേഗം സ്ട്രെച്ചറുമായി വന്നു.

മുത്തശ്ശിയെ ഉള്ളിൽ കയറ്റി ഞങ്ങളോടു പുറത്തു കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു.

അഞ്ജലിച്ചേച്ചി ഡോക്ടർ ആയതുകൊണ്ടു ചേച്ചിയെ ഉള്ളിലേക്കു കടത്തി വിട്ടു.

അപ്പോഴേക്കും എല്ലാവരും അവിടേക്ക് എത്തിയിരുന്നു.

"എന്താടാ പറഞ്ഞേ?"

ബാലൻ അമ്മാവൻ ചോദിച്ചു.

"ഞങ്ങളോടു പുറത്തു കാത്തു നിൽക്കാൻ പറഞ്ഞു."

"അപ്പോ അഞ്ജലിയോ?"

"ചേച്ചിയെ അവരുടെ കൂടെ ഉള്ളിലേക്കു പോയി."

ഞങ്ങൾ എല്ലാവരും പുറത്തു കാത്തു നിന്നു, മനസ്സിലാകെ ഭയം കൊണ്ടു നിറഞ്ഞിരുന്നു.

കുറേ നേരമായി മുത്തശ്ശിയെ ഉള്ളിലേക്കു കൊണ്ടുപോയിട്ട്.

പെട്ടന്നു അഞ്ജു ചേച്ചി പുറത്തേക്കു വന്നു പറഞ്ഞു.

"മുത്തശ്ശിക്ക് ഇപ്പോൾ കുഴപ്പമില്ല, ഐ.സി.യുവിലേക്കു മാറ്റി."

വിഷാദവും ആധിയും നിറഞ്ഞ ഞങ്ങളുടെ മനസ്സിലേക്ക്

💬 Comments

View all comments