0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 93.4K

ഒരു ആശ്വാസ വാക്കു പോലെ അതു കിടന്നു വന്നു.

അത്രയും പറഞ്ഞ് ചേച്ചി വീണ്ടും ഉള്ളിലേക്കു കയറി പോയി.

വീണ്ടും സമയം കടന്നു പോയി, എല്ലാവരുടെയും മനസ്സിൽ ഈശ്വരനോടുള്ള പ്രാർത്ഥന.

"ഒന്നും പറ്റരുതേ."

ആ ദിവസം എങ്ങനെയൊക്കെയോ കടന്നു പോയി.

അടുത്ത ദിവസം ഞാൻ മുത്തശ്ശിയെ കാണാനായി അനുവാദം തേടി.

ആദ്യം അവർ അതു നിഷേധിച്ചെങ്കിലും അവസാനം എന്റെ അപേക്ഷയോടു അവർക്കു സമ്മതം മൂളേണ്ടി വന്നു.

ഞാൻ ഐ.സി.യുവിന്റെ ഉള്ളിലേക്കു കയറി.

ശരീരത്തിലൂടെ മുഴുവൻ ട്യൂബുകൾ ഇട്ടുകൊണ്ട് മുത്തശ്ശി ആ ബെഡ്ഡിൽ കിടക്കുകയായിരുന്നു.

ബോധമില്ല.

ഞാൻ മുത്തശ്ശിയുടെ അടുത്തേക്കു നീങ്ങി അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു.

മുത്തശ്ശിയുടെ കൈകളിൽ പിടിച്ചു തലോടി.

"മുത്തശ്ശീ........"

മനസ്സിലാകെ ഒരു ഭാരം, സങ്കടം കൊണ്ടു വാക്കുകൾ ഉച്ചരിക്കാൻ സാധിക്കുന്നില്ല.

"മുത്തശ്ശി ഓർക്കുന്നോ ഒരിക്കൽ ഞാൻ ചോദിച്ചതു, ആരോടെങ്കിലും തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം തോന്നിയാൽ എന്തു ചെയ്യുമെന്ന്.

അതു മീരച്ചേച്ചിയെ പറ്റിയായിരുന്നു................

അവൾ എന്നോടു പറഞ്ഞു, അവൾക്ക് എന്നോട് ഇഷ്ടമാണെന്ന്."

ഞാൻ ഒന്നു നിർത്തി, കണ്ണുനീർ അടക്കാൻ ശ്രമിച്ചു.

"എനിക്കറിയില്ല, എനിക്ക് അവളോടു ഇഷ്ടമാണോ അതോ വേറെന്തെങ്കിലും തരത്തിലുള്ള താൽപ്പര്യമാണോ എന്ന്.

മുത്തശ്ശി പറ, ഞാൻ എന്തു ചെയ്യണം? പറ മുത്തശ്ശി."

സഹിക്കാൻ പറ്റിയില്ല, മീരയോടുള്ള സ്നേഹവും മുത്തശ്ശി കിടക്കുന്നതിലുള്ള വിഷമവും എന്റെ മനസ്സിനെ അസ്വസ്ഥനാക്കി, ഞാൻ പൊട്ടിക്കരയാൻ തുടങ്ങി.

പെട്ടന്നു എന്റെ കയ്യിൽ ഒരു അനക്കം തോന്നി.

അതേ, മുത്തശ്ശിയുടെ കൈകൾ അനങ്ങി.

ഞാൻ എന്റെ കരച്ചിൽ നിർത്തി ശാന്തനായി.

പക്ഷേ പിന്നീടു അനക്കം ഒന്നും ഇല്ലായിരുന്നു.

നഴ്സ് എന്നോടു

💬 Comments

View all comments