0%

Chapter Title : താഴ്‌വാരം 3 [Rog]

Author : Rog Read All Parts 95.8K

പുറത്തേക്കു പോകാൻ ആവശ്യപ്പെട്ടു.

ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളി ഒഴുകി ഇറങ്ങി.

( കുറച്ചു ദിവസങ്ങൾക്കു മുമ്പ് )

മീര ബാംഗ്ലൂരേക്കു പോകുന്നതിന്റെ തലേ ദിവസം.

മുത്തശ്ശിയുടെ മുറിയിലേക്കു മീരച്ചേച്ചി പോയി, മുത്തശ്ശിയുടെ കാലുകൾക്കടുത്തു സ്ഥാനം പിടിച്ചു.

മുത്തശ്ശി മീരയുടെ തലയിൽ തലോടി ചോദിച്ചു.

"എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ?"

"മുത്തശ്ശി, ഞാൻ നാളെ ബാംഗ്ലൂർക്കു പോകുവാ."

ഒരു വിഷമത്തോടെ മീരച്ചേച്ചി പറഞ്ഞു.

"അയ്യോ അതെന്താ ഇത്ര പെട്ടെന്നു പോകുന്നേ, ഇപ്പോ വന്നല്ലേ ഉള്ളൂ."

മീരയുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി.

"മുത്തശ്ശി ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത്."

"നീ പറ, ഞാൻ ദേഷ്യപ്പെടില്ല."

ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

"എനിക്ക് അജ്ജുവിനെ ഇഷ്ടമാണ്................."

ആ മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു.

മീരച്ചേച്ചിയുടെ മുഖത്ത് ശൂന്യത, ഭാവങ്ങൾ ഒന്നുമില്ല.

"ചെറുപ്പം മുതലെ ഉള്ളതാ ഈ തോന്നൽ, ഇത്രേം കാലം ഞാൻ ആരോടും പറഞ്ഞിട്ടില്ല."

"അവനറിയാമോ ഇതു?"

മുത്തശ്ശി മീരയോടു ചോദിച്ചു.

"ഞാൻ പറഞ്ഞു മുത്തശ്ശി, അവൻ ഒന്നും മിണ്ടിയില്ല."

"മോളെ........."

വാത്സല്യത്തോടെ മുത്തശ്ശി മീരയെ വിളിച്ചു.

"എനിക്കറിയാം തെറ്റാണെന്ന്, പക്ഷേ മനസ്സ് എന്റെ കയ്യിലല്ല മുത്തശ്ശി."

"അതുകൊണ്ടാണോ നീ തിരിച്ചു പോകുന്നേ?"

"എന്തോ ഇപ്പോ അവനു മുഖം കൊടുക്കാൻ ഒരു ബുദ്ധിമുട്ട്."

"ഞാൻ കുറച്ചു നാൾ ഒന്നു മാറി നിന്നാൽ മനസ്സെല്ലാം ഒന്നു ശരിയാകട്ടെ, വേഗം തിരിച്ചു വരാം."

( ഹോസ്പിറ്റലിൽ )

മുത്തശ്ശിയെ കണ്ടിറങ്ങിയ വിഷമത്തിൽ അജു അവിടെ ഉള്ളൊരു കസേരയിൽ പോയി ഇരുന്നു.

മുത്തശ്ശിയുമായുള്ള പഴയ ഓർമ്മകൾ

💬 Comments

View all comments