Chapter Title : താഴ്‌വാരം 3 [Rog]
അവന്റെ മനസ്സിലൂടെ ഓടി നടന്നു.
തെറ്റി ഇരിക്കുന്ന മനസ്സിനെ ശാന്തമാക്കാൻ ഫോൺ നോക്കാം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോൾ അമ്മയുടെ കുറേ മിസ്ഡ് കോൾ.
മുത്തശ്ശിയെ കാണാൻ കയറിയപ്പോൾ ഫോൺ സൈലന്റ് ആക്കി ഇട്ടേക്കുവായിരുന്നു.
ഞാൻ അമ്മയെ തിരിച്ചു വിളിച്ചു.
"ഹലോ അമ്മേ............."
അപ്പുറത്തു നിന്നും അനക്കമൊന്നുമില്ല.
"ഹലോ......"
ഞാൻ വീണ്ടും പറഞ്ഞു.
ഫോണിന്റെ മറുഭാഗത്തു നിന്നും ഒരു കരച്ചിൽ.
"ഹലോ അമ്മേ എന്തു പറ്റി."
ഞാൻ ആശങ്കയോടെ ചോദിച്ചു.
"മോനേ അച്ഛൻ.............................."
"അച്ഛൻ? അച്ഛനെന്താ?"
"മോനേ അച്ഛന് വയ്യടാ, പെട്ടന്നു നെഞ്ചു വേദന വന്നു, ഹോസ്പിറ്റലിൽ കൊണ്ടുവന്നു, ഇവർ എന്തൊക്കെയോ പറയുന്നു, എനിക്കു പേടിയാകുന്നെടാ."
മനസ്സിലാകെ ഒരു മരവിപ്പ്, കൈകൾ വിറയ്ക്കാൻ തുടങ്ങി.
എന്തോ പറയാൻ വന്ന വാക്കുകൾ കിട്ടുന്നില്ല, ഇടറി പോകുന്നു.
"അമ്മേ കൂടെ ആരാ ഉള്ളേ?"
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"കൂടെ ഷാജൻ ചേട്ടൻ."
ഷാജൻ ചേട്ടൻ അച്ഛന്റെ ഉറ്റ സുഹൃത്ത്, അച്ഛൻ ഗൾഫിൽ ചെന്ന കാലം മുതലുള്ള സുഹൃത്ബന്ധം.
ഞാനും അമ്മയും അവിടെ ചെന്നപ്പോൾ ഞങ്ങളുടെ എല്ലാ കാര്യവും ശരിയാക്കി തന്നതു ഷാജൻ ചേട്ടനാണ്, എന്റെ സ്കൂളും അമ്മയുടെ ജോലിയും ഞങ്ങൾക്കു താമസിക്കാനുള്ള വീടും എല്ലാം.
"അമ്മ ചേട്ടന്റെ കയ്യിൽ ഫോൺ കൊടുക്ക്."
അമ്മ ഷാജൻ ചേട്ടന്റെ കയ്യിലേക്കു ഫോൺ മാറി, അദ്ദേഹം സംസാരിച്ചു തുടങ്ങി.
"ചേട്ടാ എന്താ അച്ഛന് പറ്റിയേ? അമ്മ എന്തൊക്കെയാ ഈ പറയുന്നേ, അച്ഛനു വയ്യെന്നോ?"
"മോനേ, ജോലിക്കിടയിൽ അച്ഛന്, പെട്ടന്നു നെഞ്ചു വേദന വന്നു കുഴഞ്ഞു വീണു."
"ഡോക്ടർ എന്താ പറഞ്ഞേ?"
"സീരിയസ് ആണ്, ഇപ്പോൾ
💬 Comments
View all comments