Chapter Title : താഴ്‌വാരം 3 [Rog]
ചേർത്തു കിടത്തിയിരിക്കുന്നത്?
തലയിലേക്കു ഒന്നും വരുന്നില്ല.
ചേച്ചി എന്റെ തലയിൽ തഴുകാൻ തുടങ്ങി.
പെട്ടന്നാണ് എന്റെ തലയിലേക്ക് അതു ഓടിയെത്തിയത്.
"അച്ഛൻ."
എന്റെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
"ചേച്ചി അച്ഛന് വയ്യ."
ഒരു ഇടറിയ ശബ്ദത്തോടെ ഞാൻ ചേച്ചിയോടു പറഞ്ഞു.
"അറിയാം, അച്ഛൻ സുലോചന അമ്മയെ വിളിച്ചിരുന്നു, നീ വാ നമുക്കു വീട്ടിലേക്കു പോകാം നീയൊന്നു കിടന്നുറങ്ങു , ഞാനും ആകെ ക്ഷീണിച്ചിരിക്കുവാ."
അതു പറഞ്ഞപ്പോൾ ഞാൻ ചേച്ചിയുടെ മുഖത്തേക്കു നോക്കി.
കണ്ണിന്റെ ചുറ്റും കറുത്തിട്ടുണ്ട്, ഉറക്കമില്ലായ്മയുടെ അടയാളം, മുഖത്താകെ ഒരു ക്ഷീണം.
പോകുന്നതിനു മുൻപായി എഴുന്നേറ്റപ്പോൾ അടുത്തു ഒരു ബാഗ് ഇരിക്കുന്നതു കണ്ടു, അതു ഞാൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ട്, മീരച്ചേച്ചിയുടേയാണോ എന്നൊരു സംശയം.
സംശയം തീർക്കാനായി ഞാൻ അഞ്ജലിച്ചേച്ചിയോടു ചോദിച്ചു.
"മീരച്ചേച്ചി വന്നോ?"
"ആം, വന്നല്ലോ, നീ ബോധം കെട്ടു വീണത് മീരച്ചേച്ചിയുടെ മുമ്പിലാ."
അപ്പോൾ ഞാൻ കണ്ടതു ശരിയാണ്, മുന്നിൽ നിന്ന ആ രൂപവും ആ ശബ്ദവും അതു മീരച്ചേച്ചിയുടേതായിരുന്നു.
കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല, ഞങ്ങൾ വേഗം തന്നെ ഇറങ്ങി.
കാർ ചേച്ചി ഓടിക്കാം എന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല, ഞാൻ തന്നെ ഓടിച്ചു ചേച്ചിയോടു റെസ്റ്റ് എടുത്തോളാൻ പറഞ്ഞു.
ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി, എല്ലാവരും ഹോസ്പിറ്റലിൽ ആയതുകൊണ്ടു വീട്ടിൽ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുറിയിലേക്കു പോകുന്നതിനു തൊട്ടുമുമ്പായി ചേച്ചി എന്നെ എന്റെ ഫോൺ ഏൽപ്പിച്ചു, ബോധം പോകുന്നതിനു തൊട്ടുമുമ്പ് അതെന്റെ കയ്യിൽ നിന്നും പോയിരുന്നു.
ഞാൻ എന്റെ മുറിയിലേക്കു പോയി എന്റെ ബെഡ്ഡിൽ ഇരുന്നു.
💬 Comments
View all comments