Chapter Title : താഴ്‌വാരം 3 [Rog]
സമയമായി."
"എവിടേക്കു പോകുന്നു?"
മുത്തശ്ശി ഒന്നു ചിരിച്ചു കാണിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല.
"മുത്തശ്ശീ......."
ഞാൻ ചെറുതൊന്ന് ഞെട്ടി എഴുന്നേറ്റു...................
അതാ അടുത്തായി അഞ്ജലിച്ചേച്ചി കിടന്നുറങ്ങുന്നു, കുഞ്ഞു കുട്ടികൾ ഉറങ്ങുന്ന പോലെ.
സമയം നോക്കാനായി ഞാൻ ഫോൺ എടുത്തു.
ഫോണിൽ കുറേ മിസ്ഡ് കോളുകൾ.
ശ്രുതിച്ചേച്ചി, ദേവുച്ചേച്ചി, അമ്മാവന്മാർ എല്ലാവരും മാറി മാറി വിളിച്ചിരിക്കുന്നു.
ഞാൻ ഉടനെ ശ്രുതിച്ചേച്ചിയെ തിരിച്ചു വിളിച്ചു.
"ഹലോ ചേച്ചി.... സോറി ഫോൺ സൈലന്റ് ആയി പോയി."
ഒരു തണുത്ത ശബ്ദത്തോടെ ആ വാർത്ത എന്റെ നെഞ്ചിനെ കീറി മുറിച്ചു.
"എടാ.... മുത്തശ്ശി...... മുത്തശ്ശി പോയെടാ........"
അതേ, മുത്തശ്ശി മരിച്ചു..................................
(തുടരും)
💬 Comments
View all comments