0%

Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]

Author : ഭീമ Read All Parts 192.9K

സാറെ ഞാൻ അവളുടെ പേര് ചോദിച്ചതിനാ അവള് കരയുന്നെ.

ലേഡി കോൺസ്റ്റബിൾ - നീ ഇവിടെ ഇരിക്കണ്ട അങ്ങോട്ട്‌ മാറി ഇരിക്ക്.

വണ്ടിയിൽ ആളുകൾ എല്ലാം ആയപ്പോൾ ബസ് സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴും ജാനകി കരഞ്ഞുകൊണ്ടിരുന്നു. ബസിൽ ജാനകി അടക്കം മുഴുവൻ 10 തടവ് പുള്ളികൾ ഉണ്ടായിരുന്നു.ബസ് വുമൺസ് സെന്റർ പ്രിസണിൽ എത്തി. ഓരോരുത്തരെയും ബസിൽ നിന്നും ഇറക്കുവാൻ തുടങ്ങി. മുഴുവൻ പേരും ഇറങ്ങിട്ടും ജാനകി ബസിൽ ഇരുന്നു കരയുക ആയിരുന്നു.

കോൺസ്റ്റബിൾ - ടീ..... (ജാനകി പേടിച്ചു എഴുന്നേറ്റു ) .ഇരുന്നു മോങ്ങാതെ ഇറങ്ങി വാടി...

ജാനകി കോൺസ്റ്റബിളിനൊപ്പം ബസിൽ നിന്നും പുറത്തിറങ്ങി. ബസിൽ നിന്നും ഇറങ്ങിയ മറ്റു സ്ത്രീകൾ വരി വരിയായി നിൽക്കുന്നതിൽ ജാനകിയും പോയി നിന്നു.ജയിലിന്റെ വാതിൽ തുറന്നതും ഓരോരുത്തരും അകത്തോട്ടു കയറി. ജാനകി കയറിയതും വാതിൽ അടച്ചു.താൻ ഇനി ഉള്ള ദിവസങ്ങളിൽ ഇവിടെയാണ് ചിലവഴിക്കേണ്ടതെന്നു ഓർത്തു സങ്കടപ്പെട്ടു.

അവരെ എല്ലാം ജയിൽ സൂപ്രണ്ട് വൈഗയുടെ റൂമിൽ കൊണ്ട് പോയി നിരത്തി നിർത്തി.

കോൺസ്റ്റബിൾ - മാഡം ഇന്ന് മൊത്തം 10 പേർ ആണ് ഉള്ളത്.

വൈഗ മുഴുവൻ പേരെയും നോക്കി.

വൈഗ - നമ്മുടെ പഴയ കുറെ പള്ളികളും ഉണ്ടാലോ എടി റോസമ്മേ ശാന്തേ ജ്യോതി നിനക്കൊന്നും നന്നായി കൂടെ.

ശാന്ത - നമ്മുക്കും ജീവിക്കണ്ടേ മാഡം.

വൈഗ - ഇത്തവണ എന്തായിരുന്നു കേസ്.

കോൺസ്റ്റബിൾ -  കഞ്ചാവും കൂടെ പെൺ വാണിഭാവും  ബസ് സ്റ്റാൻഡിൽ ഇടു ഓടിച്ചു പിടിക്കുകയായിരുന്നു.

അപ്പോഴാണ് വൈഗ ജാനകിയെയും മറ്റൊരു 20 വയസുള്ള പെൺകുട്ടിയെയും കാണുന്നത്.

💬 Comments

View all comments