Chapter Title : തലസ്ഥാനയാത്ര - 1 of 2
എനിക്കും ദേവു ചേച്ചിക്കും റമ്മി അറിയാം. റമ്മി കളിക്കാനായി ഒരു ചെറിയ റൌണ്ട് മേശ അവിടെ ഉണ്ടായിരുന്നു. വേണമെങ്കില്‍ ഡൈനിംഗ് ടേബിള്‍ ആയും അതുപയോഗിക്കാന്‍ പറ്റും. ഞങ്ങള്‍ മൂവരും അത്താഴം കഴിഞ്ഞ ശേഷം അതിനു ചുറ്റും ഇരുന്നു. അങ്കിള്‍ വരാന്‍ പതിനൊന്നു മണി എങ്കിലും ആകും എന്ന് ആന്റി പറഞ്ഞത് കൊണ്ട് അതുവരെ കളിക്കാം എന്നായിരുന്നു പ്ലാന്‍. ചേച്ചി എന്റെ വലതു വശത്തും ആന്റി എനിക്കെതിരെയുമാണ് ഇരുന്നത്.
ഞങ്ങള്‍ കളി തുടങ്ങി. എന്റെ ശ്രദ്ധ ചീട്ടിനെക്കാള്‍ ആന്റിയുടെ മുഖത്തായിരുന്നു. നാല്‍പ്പത്തി മൂന്നു വയസ് ആയിട്ടും കുഞ്ഞുങ്ങളെപ്പോലെ ഉള്ള ചര്‍മ്മം. മുലകളുടെ വിള്ളല്‍ കഴുത്തിനു താഴെ കാണാം; അതിലേക്ക് കയറിക്കിടക്കുന്ന മാല. ചോര തുടച്ചെടുക്കാവുന്ന ചുണ്ടുകള്‍. സ്കൂള്‍ യൂണിഫോം ഇട്ടാല്‍ ഞാന്‍ ഉച്ചയ്ക്ക് കണ്ട കുട്ടികളെ കടത്തിവെട്ടുന്ന ഗ്ലാമര്‍ ആന്റിക്ക് കാണും എന്നെനിക്ക് തോന്നി. ആദ്യത്തെ കളി ഞാന്‍ ജയിച്ചപ്പോള്‍ ആന്റി എന്നെ നോക്കി തലയാട്ടി.
“ഗോപു നല്ല കളിക്കാരന്‍ ആണല്ലോ...”
ആന്റി കള്ളച്ചിരിയോടെ പറഞ്ഞു. ആ പറഞ്ഞതിനൊരു ദ്വയാര്‍ത്ഥം ഉണ്ടോ എന്ന് എനിക്ക് സംശയം തോന്നി. കാരണം ആന്റിയുടെ നോട്ടം അത്തരത്തില്‍ ആയിരുന്നു. സംശയം തീര്‍ക്കാതെ പറ്റില്ലല്ലോ.
“ഇതൊന്നുമല്ല എന്റെ കളി..ആന്റി കണ്ടിട്ടില്ലല്ലോ....” ഞാന്‍ പറഞ്ഞു.
“ഇനിയും കളിക്കാമല്ലോ..പകല്‍ നമ്മള്‍ രണ്ടാളും വെറുതെ ഇരിക്കുവല്ലേ”
ആന്റി തുടുത്ത കീഴ്ചുണ്ട് ചുവന്ന നാവു നീട്ടി നക്കിക്കൊണ്ട് പറഞ്ഞു. എന്റെ ധമനികള്‍ക്ക് ചൂട് പിടിച്ചത് ഞാനറിഞ്ഞു. ആന്റി അര്‍ഥം വച്ചു പറഞ്ഞതാണോ എന്നെനിക്ക് ഉറപ്പിക്കാന്‍ സാധിച്ചില്ല. ദേവു ചേച്ചി പാവമാണ്. ഇതുപോലെ അര്‍ഥം വച്ചുള്ള സംസാരം ഒന്നും ചേച്ചിക്ക് മനസിലാകില്ല.
💬 Comments
View all comments