Chapter Title : തലസ്ഥാനയാത്ര - 4
അവിടെ ഒരു മുറിയെ ഉള്ളു. ബാക്കി വിശാലമായ ടെറസ് ആണ്. മുറി, അടുക്കള, കുളിമുറി എന്നിവ ഞാന്‍ കണ്ടു; കൊള്ളാം. മുറിയില്‍ കട്ടിലും മേശയും എല്ലാം ഉണ്ട്.
“നീ വച്ച് കഴിക്കുമെങ്കില്‍ കുറച്ചു പാത്രങ്ങള്‍ വാങ്ങണം. പുറത്താണ് കഴിക്കുന്നതെങ്കില്‍ വേണ്ട..” ചേച്ചി പറഞ്ഞു.
“ആദ്യം ഞാന്‍ ഒന്ന് സെറ്റില്‍ ആകട്ടെ ചേച്ചി..പിന്നെയാകാം കുക്കിംഗ്. എനിക്ക് കുക്കിംഗ് ഒട്ടും അറിയില്ല..ചേച്ചി വന്നു പഠിപ്പിച്ചു തരണം”
“അതൊക്കെ ഞാന്‍ ചെയ്യാം..വല്ലോം വച്ച് കഴിക്കുന്നതാ നല്ലത്...ഇവിടെ നാടന്‍ ആഹാരം ഒന്നും കിട്ടില്ല”
“അത് സാരമില്ല. ഇനി ഇവിടല്ലേ ജീവിക്കേണ്ടത്..ഇവന്മാരുടെ ശാപ്പാട് കഴിച്ചു നോക്കാം”
“ഉം..കഴിക്കുമ്പോള്‍ മനസിലാകും..എനിക്കിഷ്ടമല്ല..ഞങ്ങള്‍ വച്ചാണ് കഴിക്കുന്നത്”
“എന്നാ ചേച്ചി ഞാന്‍ ജോലിക്ക് കയറേണ്ടത്?” ഞാന്‍ ചോദിച്ചു.
“ഇന്ന് വെള്ളി..നീ തിങ്കളാഴ്ച മുതല്‍ ജോലിക്ക് കയറിക്കോ...”
“ശരി..”
ചേച്ചി കുറച്ചു പണം എന്റെ കൈയില്‍ തന്നു.
“ഇത് വച്ചോ..എന്തേലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി..”
ഒരു പഴയ മൊബൈലും ചേച്ചി എനിക്ക് തന്നിരുന്നു. ശമ്പളം കിട്ടുമ്പോള്‍ പുതിയതൊരെണ്ണം വാങ്ങണം എന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.
“ങാ നീ വാ..വീട്ടുടമസ്ഥരേ പരിചയപ്പെടാം..”
ചേച്ചി എന്നെയും കൂട്ടി താഴെയെത്തി. എനിക്ക് കയറാന്‍ ഉള്ള പടികള്‍ പിന്നില്‍ നിന്നാണ്. പിന്നിലെത്തി ചുറ്റി മുന്‍പില്‍ എത്തിയാലേ ഉടമസ്ഥരുടെ വീട്ടില്‍ എത്താന്‍ പറ്റൂ. അവര്‍ക്ക് മുകളിലേക്ക് കയറാന്‍ അവിടെ നിന്നും പടികള്‍ ഉണ്ട്. പക്ഷെ അതുപയോഗിക്കാന്‍ എനിക്ക് അനുവാദമില്ല. അതുനെരെ അവരുടെ വീട്ടിലേക്കാണ് ചെല്ലുന്നത്.
ഞങ്ങള്‍ മുന്‍പിലൂടെ ചെന്നപ്പോള്‍ വിശാലമായ മുറ്റത്ത് ഇട്ടിരുന്ന ഒരു പഴയ കട്ടിലില്‍ ഏകദേശം ഒരു ക്വിന്റല്‍ ഭാരമുള്ള ഒരു താടക ഇരിക്കുന്നത് ഞാന്‍
💬 Comments
View all comments