Chapter Title : തലസ്ഥാനയാത്ര - 4
കണ്ടു. അടുത്തുതന്നെ വീപ്പക്കുറ്റി പോലെയുള്ള ഏതാണ്ട് പത്തോ പന്ത്രണ്ടോ പ്രായമുള്ള ഒരു ചെക്കനും ഉണ്ട്.
“ങ്ഹാ ദേവു..നിന്റെ അനുജന്‍ വന്നോ” തള്ള ഹിന്ദിയില്‍ ചേച്ചിയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു.
“ഇതാണ് ആള്” ചേച്ചി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി.
“വീടൊക്കെ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കൂടുതല്‍ ഉപയോഗിക്കരുത്..പിന്നെ കൂട്ടുകാരെ കൂട്ടികൊണ്ട് വന്നു ബഹളം ഒന്നും ഉണ്ടാക്കാന്‍ പാടില്ല..” തള്ള എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു. ഞാന്‍ തലയാട്ടി സമ്മതിച്ചു.
തള്ളയെ പരിചയപ്പെടുത്തിയ ശേഷം ചേച്ചി എന്റെ കൂടെ വീണ്ടും മുകളിലെത്തി.
“അവിടെ ആ തള്ള ആണ് ഭരണം. അതുകൊണ്ട് നീ അവരെ സുഖിപ്പിച്ചു നിര്‍ത്തിക്കോണം. ഭര്‍ത്താവ് ഒരു പാവമാണ്..” ചേച്ചി പറഞ്ഞു.
“എന്തൊരു തടിയാ ആ തള്ളയ്ക്ക്..ഇവര്‍ക്ക് ആ ഒരു തടിയന്‍ മകന്‍ മാത്രമേ ഉള്ളോ..”
“ഒരു മോളും ഉണ്ട്..പെണ്ണ് കാണാന്‍ നല്ല സുന്ദരിയാണ്..ചെറുക്കന്റെ മൂത്തതാ അവള്‍..പത്തിലോ പതിനൊന്നിലോ മറ്റോ ആണ്...”
ചേച്ചി പറഞ്ഞത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയോ? പൊട്ടിയെന്ന് തോന്നുന്നു. അവളെ കാണാനുള്ള ആഗ്രഹം എന്റെയുള്ളില്‍ വേഗം തന്നെ കത്തിപ്പടര്‍ന്നു. പക്ഷെ പൂനത്തെ ഓര്‍ത്തപ്പോള്‍ ഞാനെന്റെ മനസിനെ അടക്കി. ഹും..ഞാനിവിടെ വന്നത് പൂനം എന്ന എന്റെ സുന്ദരിക്ക് വേണ്ടിയാണ്. അവള്‍ മാത്രം മതി എനിക്ക്. അവളെ കാണാന്‍ എനിക്ക് ധൃതിയായി.
“എന്നാല്‍ ഞാനിറങ്ങട്ടെ..നീ ഞായറാഴ്ച പ്രമീള ആന്റിയുടെ വീട്ടിലേക്ക് വാ..ഞാനും അങ്ങോട്ട് വരാം” ചേച്ചി പറഞ്ഞു.
“ഞാനും വരുന്നു ചേച്ചി..ഇവിടിരുന്ന് എന്ത് ചെയ്യാനാ..ഒന്ന് കറങ്ങിയിട്ട് വരാം...”
ഞാനും വേഗം വേഷം മാറി ഇറങ്ങി. ചേച്ചിയെ യാത്രയാക്കിയ ശേഷം ഞാന്‍ പൂനത്തിന്റെ വീടിനടുത്തേക്ക് ഉള്ള ബസില്‍ കയറി.
💬 Comments
View all comments