Chapter Title : തളിരിട്ട മോഹങ്ങൾ 2 [സ്പൾബർ]
പ്രതീക്ഷിച്ചതല്ല..
അവരെ കാണുന്ന ആർക്കും അത് തോന്നില്ല..
നല്ല സുന്ദരിയും,ആരോഗ്യവതിയുമായ ഒരു ചെറുപ്പക്കാരിയായേ ആർക്കും തോന്നൂ..
ഉണ്ണിക്കും അങ്ങിനെയാണ് തോന്നിയത്.
ഒന്നുകിൽ തന്റെ പ്രായം..
കൂടിപ്പോയാൽ തന്നേക്കാൾ ഒന്നോ,രണ്ടോ വയസ് കൂടുതൽ..
അവർ വിധവയാണെന്നറിഞ്ഞപ്പോൾ അവരുടെ വിധിയോർത്ത് സങ്കടമല്ല യഥാർത്തിൽ ഉണ്ണിക്ക് തോന്നിയത്, സന്തോഷമാണ്..
പക്ഷേ, അവരുടെ പ്രായമറിഞ്ഞപ്പോ അൽപം നിരാശ തോന്നി..
മറക്കാൻ ശ്രമിച്ചു..
മനസിൽ മൊട്ടിട്ട പ്രണയത്തെ വേരോടെ പിഴുത് മാറ്റി..
പക്ഷേ, വീണ്ടുമത് തളിർത്തു.. ശിഖരങ്ങൾ വെട്ടിമാറ്റാനാവാത്തവിധം വളർന്ന് പന്തലിച്ചു..
ടീച്ചറെ വിവാഹം കഴിച്ചാലെന്ത് എന്ന് വരെ ഒരു ഘട്ടത്തിൽ തോന്നിപ്പോയി..
അതൊന്ന് തുറന്ന് പറയാൻ മനപൂർവ്വം പല അവസരങ്ങളുമുണ്ടാക്കി..
സ്റ്റാഫ് റൂമിലും, ക്ലാസ് റൂമിലും, സ്കൂളിന്റെ വിജനമായ വരാന്തയിലും ടീച്ചറെ ഒറ്റക്ക് കിട്ടിയിട്ടുണ്ട്..
ധൈര്യം സംഭരിച്ച് ടീച്ചറുടെ മുന്നിൽ പോയി നിന്നിട്ടുണ്ട്..
പക്ഷേ,ആ മുഖത്ത് നോക്കി പറയാൻ കഴിഞ്ഞില്ല..
ടീച്ചറെ ഓർക്കാൻ ശ്രമിക്കുന്നതിനേക്കാൾ മറക്കാനാണ് ശ്രമിച്ചത്..
പക്ഷേ, ഏഴ് തിരിയിട്ട നിലവിളക്ക് പോലെ കൺമുന്നിൽ കൂടുതൽ പ്രകാശിക്കുകയാണ് ചെയ്തത്..
സ്കൂളിൽ വെച്ച് ഒന്നും പറയാൻ കഴിയില്ലെന്ന് ഉറപ്പായപ്പോ, പലവട്ടം ടീച്ചറുടെ വീട്ടിലേക്ക് പോയിട്ടുണ്ട്..
ഗേറ്റിലെത്തി ടീച്ചറുടെ വീട്ടിലേക്ക് നോക്കുമ്പോ സംഭരിച്ച ധൈര്യമെല്ലാം ചോർന്ന്പോവും..
ഒന്നും പറയാനാവാതെ, ഒന്ന് കാണാനാവാതെ നിരാശയോടെ തിരിച്ച് പോവും..
ടീച്ചർ വിരമിച്ച ദിവസം ആരും കാണാതെ കരഞ്ഞിട്ടുണ്ട്..
പിന്നെ ഓർത്തപ്പോ അത് നന്നായെന്ന് തോന്നി… ഇനി ടീച്ചറെ കാണേണ്ടല്ലോ..
ഒരാഴ്ചയേ പിടിച്ച് നിൽക്കാൻ പറ്റിയുള്ളൂ..
സ്കൂൾ വിട്ട് നേരെ ടീച്ചറുടെ വിടിനടുത്ത് വരും.. മതിലിനപ്പുറത്ത് ടീച്ചർ നിൽക്കുന്നത് ചിലപ്പോ കാണും.. തിരിച്ച് പോകും..
ടീച്ചറെ മനസിലിട്ട് മൂന്ന്
💬 Comments
View all comments