0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 1329

പൊടിയുമാണ്...

ജീപ്പിലേക്ക് നോക്കി നിൽക്കുമ്പോഴാണ് കൈയിൽ കുറച്ചു തുണിയുമായി സുമിത്ര അവന്റെ ആരുകിലേക്ക് നടന്നു വന്നത്..

" ശേഖരേട്ടൻ എസ്റ്റേറ്റിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിച്ചിരുന്ന ജീപ്പാണ്.. ഇതിന്റെ താക്കോൽ ഇവിടില്ല.. ഒരു കാറും ശേഖരേട്ടൻ ഉപയോഗിച്ചിരുന്നു.. അതൊക്കെ അവൻ കൊണ്ടുപോയി.. ദേവരാജ്.. എനിക്ക് ഡ്രൈവിങ് അറിയാം.. ഞങ്ങൾ അവൻ അറിയാതെ പുറത്തു പോകരുത്.. അതുകൊണ്ടാണ് കാറ് കൊണ്ടുപോയത്... ജീപ്പിന്റെ താക്കോലും അവൻ തന്നെയാണ് മാറ്റിയത്.. "

"എതിർത്തില്ലേ... "

" ആര് ഞാനോ.. കാറ് കൊണ്ടുപോയപ്പോൾ എതിർത്തത്തിന്റെ പാടാണ് നെറ്റിയിൽ.. ആ സ്റ്റെപ്പിലേക്ക് എന്നെ തള്ളിയിട്ടതാണ്.. നെറ്റിയിലെ ചെറിയ പാടിൽ വിരൽ ഓടിച്ചുകൊണ്ട് സുമിത്ര പറഞ്ഞു... "

"ഇത്‌ ബെഡ്ഷീറ്റും കമ്പിളിയുമാണ്.. രാത്രിയിൽ ഇവിടെ കമ്പിളി ഇല്ലാതെ പറ്റില്ല.. ഔട്ട്‌ ഹൌസിൽ ബാത്റൂം ഉണ്ട്
ഹീറ്ററും ഉണ്ട്.. കുളിക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിച്ചോളൂ.. വെള്ളത്തിനൊക്കെ നല്ല തണുപ്പാണ്.."

കമ്പിളിയും ഷീറ്റും കൈയിൽ വാങ്ങിയിട്ട് വിജയൻ ചോദിച്ചു..

" ഞാൻ എന്താണ് വിളിക്കേണ്ടത്.. "

" സുമിത്ര വിജയനെ നോക്കി ഒന്നു ചിരിച്ചു.. ശേഖരേട്ടനെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്‌.. എന്നെ ആന്റി എന്ന് വിളിച്ചോ... "

" എന്റെ ആന്റി ആകാനുള്ള പ്രായം തോന്നിക്കുന്നില്ല.. ഞാൻ അത്ര ചെറുപ്പം ഒന്നുമല്ല മുപ്പത്തിയഞ്ചി നോട്‌ അടുത്തു.. "

" ആണോ.. എന്നിട്ടും എന്തേ കല്യാണം കഴിച്ചില്ല.. "

"ഞാൻ കല്യാണം കഴിച്ചിട്ടില്ല എന്ന് എങ്ങിനെ അറിഞ്ഞു..."

സുമിത്ര വീണ്ടും ചിരിച്ചു.. മനോഹരമായ ചിരി..

" അതോ.. അതറിയാൻ എന്താ പാട്..
കല്യാണം കഴിച്ചു എങ്കിൽ ഈ അപകടം പിടിച്ച സ്ഥലത്തേക്ക് വരില്ലായിരുന്നുവല്ലോ... "

"അതിരിക്കട്ടെ എന്താ കേട്ടതിരുന്നത്.."

" സമയം കിട്ടിയില്ല.. ഹഹ ഹാ "

" ചിരിക്കേണ്ട.. കല്യാണവും ഒരാളുടെ കൂട്ടുമൊക്കെ ആവശ്യമല്ലേ.. "

" ആഹ്... എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു മുട്ടട്ടെ.. ആലോചിക്കാം..

അപ്പോൾ സുമിത അങ്ങോട്ടേക്ക് വന്നു.. അവളെ നോക്കി വിജയൻ ചോദിച്ചു...

" മോൾക്ക് ഇപ്പോൾ ക്‌ളാസില്ലേ...? "

" ഞങ്ങൾക്ക് പരീക്ഷയാണ് അതുകൊണ്ട് സ്റ്റഡി ലീവ് തന്നിരിക്കുകയാണ്.. ചേട്ടാ സൂക്ഷിച്ചോണം രാവിലെ തല്ലു കൊണ്ടു പോയവനൊക്കെ

💬 Comments

View all comments