Chapter Title : തല്ലുമാല 2 [ലോഹിതൻ]
നാണക്കേട് മാത്രമല്ല വല്ലാത്ത സങ്കടവും അവൾക്ക് തോന്നി...
മഞ്ജയും മാംസവും ഉള്ളൊരു പെണ്ണ് വീട്ടിൽ കാത്തിരിക്കുന്നു എന്നോർക്കാതെ ഊര് മേഞ്ഞു നടക്കുന്ന തന്റെ ഭർത്താവിനോട് അവൾക്ക് വെറുപ്പ് തോന്നി...
തന്നിൽ നിന്നും അകന്നു മാറി തല കുനിച്ചു നിന്ന് എന്തോ ചിന്തിച്ചു നിൽക്കുന്ന സുനന്ദയുടെ താടിയിൽ പിടിച്ച് ഉയർത്തി കണ്ണുകളിൽ നോക്കി കൊണ്ട് വിജയൻ പറഞ്ഞു...
"സാരമില്ല.. സങ്കടപ്പെടേണ്ട.... ഞാൻ അങ്കിളിനോട് പറഞ്ഞോളാം.."
" എന്ത്..? "
" ഈ മകളെ വെറുക്കരുത്.. അവൾ പുറമെ കാണുന്നപോലുള്ള വില്ലത്തി ഒന്നുമല്ല.. ഒരു പാവം ആണെന്ന്.."
സുനന്ദയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.. എത്ര വേഗം ഇവൻ തന്നെ മനസിലാക്കി.. നാളുകളായി ഈ വീട്ടിൽ താൻ വീർപ്പു മുട്ടുകയാണ്..
ആദ്യമൊക്കെ ഭർത്താവിന്റെ ചില പ്രവർത്തികൾക്ക് താൻ കൂട്ടുനിന്നിരുന്നു.. പിന്നീട് അയാൾ തന്നെ ഒരു ഉപകരണം ആക്കുകയാണ് എന്ന് മനസിലായപ്പോഴേക്കും വൈകി പോയിരുന്നു..
അച്ഛന്റെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ മനസ് തുടിച്ചിട്ടുണ്ട്.. പക്ഷേ ഭർത്താവിനെ ഭയന്ന് അതിന് തുനിഞ്ഞില്ല.. എങ്കിലും മനസുകൊണ്ട് എപ്പോഴേ അച്ഛനോട് മാപ്പ് ചോദിച്ചു കഴിഞ്ഞു...
വിജയൻ അവളുടെ വീണ്ടും നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കൊടുത്തു...
നീ നല്ല പെണ്ണാണ്.. സുന്ദരിയാണ്.. നീ ചെന്നെത്തിയ കൈകൾ ശരിയല്ല.. ആ കൈകളുടെ പിടിയിൽ നിന്നും നീ കുതറിയോടണം..
ഞാൻ.. ഞാൻ.. ഒരു പെണ്ണല്ലേ.. അയാളുടെ പോക്ക് ശരിയല്ലന്ന് മന സിലയിട്ട് കുറേ നാളായി.. അച്ഛനും ചെറിയമ്മക്കും എന്നോട് വെറുപ്പായിരിക്കും എന്നാണ് ഞാൻ കരുതിയത്.. പിന്നെ എനിക്ക് വേറെ വഴിയില്ല.. ദേവരാജിനെ സഹിക്കുകയല്ലാതെ...
പെണ്ണിന്റെ മനസ്സിൽ ഒളിപ്പിച്ചതൊക്കെ വെളിയിൽ വന്നു
💬 Comments
View all comments