Chapter Title : തല്ലുമാല 2 [ലോഹിതൻ]
പിറന്നവനോട് ഗുസ്തി പിടിക്കാൻ എനിക്ക് കഴിയുമോ..
കാറ് ബംഗ്ലാവിൽ കാണും.. അയാൾ ഇവിടെ വന്ന് കൊണ്ടുപോയപോലെ നിങ്ങൾക്കും പോയി എടുത്തുകൊണ്ട് പോരാൻ മേലെ.."
ദേവരാജ് പല്ലിറുമി കൊണ്ട് സുനന്ദയെ നോക്കി പറഞ്ഞു..
" ഓഹോ.. ഇപ്പോൾ അങ്ങിനെയായോ..
ഇതുവരെ നിനക്കറിയില്ലായിരുന്നോ അത് നിന്റെ തന്തയുടെ വകയാണെന്ന്.. ഇപ്പോൾ ഒരുത്തൻ വന്ന് കൈ നീട്ടിയപ്പോൾ അവൾ ചാവി എടുത്തു കൊടുത്തിരിക്കുന്നു..
അതോ തണ്ടും തടീം ഉള്ള ഒരുത്തൻ വന്നു ചോദിച്ചപ്പോൾ നീ മയങ്ങി പോയോ.."
" ആ ഹ്.. മയങ്ങിപ്പോയി.. മയങ്ങാത്തവർ ബംഗ്ലാവിൽ ചെന്ന് വണ്ടി എടുത്തുകൊണ്ട് പോര്.. ഒന്നു കാണട്ടെ മിടുക്ക്.. "
ഇതുവരെ ഇല്ലാത്തത് പോലെ സുനന്ദയുടെ സംസാരത്തിൽ ഒരു ട്യൂൺ വിത്യാസം വന്നത് ദേവരാജ്വ് ശ്രദ്ധിച്ചു...
" ആ വരത്തന്റെ ധൈര്യത്തിലാണ് നിന്റെ തന്ത കളിക്കുന്നത്.. അവന്റെ ശവം ആനയിറങ്ങൽ ഡാമിൽ പൊങ്ങുന്നതുവരെ അയാൾ കളിക്കട്ടെ.. "
ആരുടെ പൊങ്ങും ആരുടെ താഴും എന്ന് നിനക്ക് താമസിക്കാതെ മനസിലാകുമെടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ വീടിനുള്ളിലേക്ക് കയറി പോയി...
കാറുമായി വന്ന വിജയനോട് പ്രമീള ചോദിച്ചു..
"അവനുമായി വഴക്കുണ്ടായോ വിജയാ.. "
" ഇല്ല ചേച്ചീ.. ആള് അവിടെ ഇല്ലായിരുന്നു..സുനന്ദയാണ് ചാവി തന്നത്.. "
" അവൾ വണ്ടി കൊണ്ടു പോകുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ലേ.. "
" ഇല്ല.. ഇല്ലന്ന് മാത്രമല്ല സന്തോഷിക്കുകയും ചെയ്തു.. അവൾക്ക് ഇപ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ട് ചേച്ചീ.. വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ.. ഇങ്ങോട്ട് വരണമെന്നും അങ്കിളിനെയും ചേച്ചിയെയും കാണണമെന്നുമൊക്കെ
അവൾക്ക് ആഗ്രഹമുണ്ട്.. ദേവരാജിനെ പേടിച്ചാണ് വരാത്തത്..
💬 Comments
View all comments