Chapter Title : തമ്പുരാട്ടി [രാമന്‍]
വാടകക്ക് കൊടുക്കുന്ന റൂമുകളിൽ ഒന്നിൽ അമ്മ നിശ്ചയിച്ച വാടകക്ക് അവനു നിൽക്കേണ്ടി വന്നു. എന്നാ അമ്മ പുറത്താക്കിയതിന് ഒരു കാരണം കൂടെയുണ്ടായിരുന്നു,അതവൻ എന്നോട് പറയുന്നില്ല!
ചേച്ചിയെ ഞാൻ കണ്ടു.ആനി ദേവസ്യ, ഒരു പാവം പെണ്ണ്.ഗോതമ്പിന്റെ നിറമാണേലും വല്ലാത്ത ഒരു ആകർഷണം ആ മുഖത്തും ശരീരത്തിലുമുണ്ട്.മെലിഞ്ഞിട്ടാണെങ്കിലും ചേച്ചി സുന്ദരിയായിരുന്നു.എന്ത് പറഞ്ഞാലും ഒരു നിഷ്കളങ്കമായ ചിരിയാണ്.അധികം നിന്നാലമ്മയുടെ കാതിൽ എത്തുമെന്ന് ഭയന്ന് അന്ന് ഞാൻ സ്ഥലം വിട്ടു.
ഇപ്പോഴും ചേട്ടന് ആ റൂമിൽ തന്നെയാണ്.അവർക്ക് ഒരു പെൺകുട്ടിയുമുണ്ട്. കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അമ്മയുടെ പട്ടാള ഭരണം അതിനു സമ്മതിച്ചില്ല. അമ്മയുടെ കാതിൽ എല്ലാമെത്തിക്കാൻ എല്ലായിടത്തും കഴുകന്മാരുണ്ട്. ഒരുപാട് പറമ്പും,കടകളും,റൂമുകളും അമ്മയുടെ കീഴിലാണ്. നാട്ടിലുള്ള പലരും അമ്മയെ ആശ്രയിച്ചു കഴിയുന്നവരാണ്. അമ്മയോടുള്ള ബഹുമാനവും പേടിയും കൊണ്ട് അമ്മക്ക് കിട്ടുന്ന പരിഗണന അതേപോലെ തന്നെ എനിക്കും എല്ലാവരും തന്നിരുന്നു.
ചേച്ചിയുടെ കല്യാണം കഴിഞ്ഞു പോക്കും,ചേട്ടനെ പുറത്താക്കലും കഴിഞ്ഞപ്പോ,ഞാനും അമ്മയുമായി വീട്ടിൽ. കോളേജ് വീട്ടിൽ നിന്ന് കുറച്ചു ദൂരെ ആയത് കൊണ്ട് തന്നെ, ക്ലാസ്സിൽ പോയി വരൽ ബുദ്ധിമുട്ട് തോന്നി തുടങ്ങിയപ്പോ. കോളേജിന് അടുത്ത് ഒരു വീട് ശെരിയാക്കി ഞാനും എന്റെ ഫ്രണ്ട്സും അവിടെ നിന്നു.അങ്ങനെ അമ്മയുടെ എടുത്ത് നിന്ന് ഞാൻ വിട്ട് നിക്കാൻ തുടങ്ങി. അമ്മക്ക് കൂട്ടിന് അടുത്തുള്ള ചേച്ചി വന്നു നിന്നു.
ആ കാലയളവിൽ എനിക്ക് ഒരുപാട് കാര്യം തിരിച്ചറിയാനായി. ഒന്നാമത് ഒരുമ്മയുടെ സ്നേഹമായിയുന്നു. എന്റെ ഫ്രണ്ട് അബിന്റെ വീട്ടിൽ ഇടക്കിടക്ക് ഞാന്‍ പോവലുണ്ടായിരുന്നു. അവന്റെ അമ്മ ബിന്ദു ആന്റി അവനോട് പെരുമാറുന്നതും,സ്നേഹിക്കുന്നതും കണ്ട് ശെരിക്കും കരച്ചിൽ വന്നു പോയി.
💬 Comments
View all comments