0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 432135

സാധനമെല്ലാം വാങ്ങി വണ്ടിയിൽ കേറുമ്പോ വീണ്ടും ഫോൺ അടിച്ചു. എടുത്തു നോക്കി സെന്തിൽ.!!കുറേ അവന്റെ മിസ്സ്ഡ് കാൾ കണ്ടു. വേഗം എടുത്തു ചെവിയിൽ വെച്ചു.

“എടാ..വൈഷ്ണവിയുടെ അച്ഛൻ......ഇന്നുച്ചക്ക് ” സെന്തിൽ വയ്യാത്ത ശബ്ദത്തോടെ പറഞ്ഞു. വിശ്വസിക്കാൻ ആയില്ല!! ഈശ്വരാന്ന് വിളിച്ചു പോയി. ഞാനും സെന്തിലും വൈഷ്ണവിയും ഒരേ പോലെ കളിക്കൂട്ടുകാരാ.

അത് മാത്രോ സെന്തിലിന്റെ പെണ്ണ് കൂടെയാ അവൾ. അച്ഛൻ മാത്രേ അവൾക്കുണ്ടായിരുന്നുള്ളൂ. അമ്മ പണ്ടേ മരിച്ചതാണ്. പാവം!

“എപ്പോഴാടാ....”

“നിന്നെ ഞാൻ എത്ര വിളിച്ചു....സമയായി..അഞ്ചര മണിക്കാ എടുക്കാന്നു പറഞ്ഞേ!..പിന്നേ....” അവനെന്തോ പറയാൻ വന്നു. എനിക്കാകെ വല്ലാതായി. ഒന്ന് ചെന്നില്ലേൽ അത്രേം വലിയ പാപം അവളോട് ഞാൻ ചെയ്യാനുണ്ടാവില്ല! അവസാനമായി ഒന്ന് ആ അച്ഛനെ കാണണ്ടേ?

“ഞാനിതാ വരാ..ഇപ്പോ എത്തുമെടാ .” ഞാൻ വേഗം പറഞ്ഞു.

“അല്ലടാ...വേറെ ഒരുകാര്യം....” എനിക്ക് അവിടെ എത്തണമെന്നേ ഉണ്ടായിയുന്നുള്ളൂ...അതോണ്ട് അതൊന്നും ഞാൻ കേൾക്കാൻ നിന്നില്ല.

“ഒക്കെ ഞാൻ അവിടെ വന്നിട്ട് പറയാ...” ഫോൺ കട്ട് ചെയ്ത് കാറിൽ കേറി.അഞ്ചരക്ക് മുന്നേ, ബോഡി എടുക്കുന്ന മുന്നേ എത്തണമെന്നേ ഉണ്ടായിയുന്നുള്ളൂ..കത്തിച്ചു വിട്ടു ഞാൻ.

വഴിയരികിൽ വണ്ടി വെച്ച് മേലോട്ട് നടന്നു കേറണം. ഇടവഴിയാണ്. ഓടിക്കേറുമ്പോ ആരൊക്കെയോ കുശു കുശുക്കുന്നത് നല്ലപോലെ കേട്ടു. കണ്ടു പോവുന്നവരാവും! അഞ്ചര കഴിഞ്ഞു. കാണാൻ കഴിയില്ലെന്ന് വല്ലാത്ത ശങ്ക പൊന്തി.

ഓടിക്കിതച്ചു ഞാൻ ആ വീട്ടിലേക്ക് കേറുമ്പോ..നിറഞ്ഞു കൂടിയ ആളുകളെല്ലാം എന്നെ വല്ലാതെ നോക്കുന്നുണ്ട് . വല്ലാത്ത തരം പുച്ഛം എല്ലാവരിലുമുണ്ടോ..സൈഡിൽ നിൽക്കുന്ന സെന്തിൽ എന്തൊക്കെയോ പറയാൻ ആകെ വിങ്ങിപൊട്ടാണെന്ന് മനസ്സിലായി.

അവന്റെ അമ്മായിയച്ചൻ ആവേണ്ട ആളല്ലേ? വിഷമം കാണും!

💬 Comments

View all comments