0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 435913

ചുമരിൽ ചാരി നിന്ന് ആരും കാണാതെ ഞാൻ നിറഞ്ഞ കണ്ണ് മെല്ലെയൊപ്പി.

എന്താ എന്റെയമ്മ ഇങ്ങനെ! ഇത്ര ദിവസവും എത്ര നല്ലത് പോലെയാ എന്റമ്മ പെരുമാറിയെ!ദേഷ്യമെല്ലാം മാറിയപ്പോ,ഏട്ടത്തിയോടും അമ്മ വീട്ടുകാരോടും നല്ലത് പോലെ പെരുമാറിയപ്പോ ആ മനസ്സ് നന്നായെന്ന് ഞാൻ ആശിച്ചു പോയി.

മനസ്സിൽ ഞാൻ അമ്മക്ക് എത്രവലിയ സ്ഥാനാ കൊടുത്തേ?

പൈസക്ക് വേണ്ടി ശവത്തിനെ വരെ വെറുതെ വിടാത്ത ആ സ്ത്രീയെ അമ്മയെന്ന് വിളിക്കാൻ എനിക്കിപ്പോ അറപ്പ് തോന്നുന്നു!

അമ്മപ്പെണ്ണും ശ്രീദേവിയും എന്നെകാണിച്ച പഞ്ചപാവമായ കുഞ്ഞിപെണ്ണുമൊന്നുമല്ല ആ തള്ള! പൈസക്ക് വേണ്ടി ചെലപ്പോ എന്നേയും അനുഷേച്ചിയെയും വരെ വിൽക്കാൻ മടിക്കാത്ത ഹൃദയമില്ലാത്ത ജന്മമാണ്.

കൈയ്യും ,മുഖവും ,പേശിയെല്ലാം അമ്മയെ ആലോചിച്ചു ആകെ മുറുകി. ദേഷ്യം ആകെ കേറി. പറമ്പിൽ കുഴിയെടുക്കാൻ പറ്റില്ലാന്ന് അങ്ങു പറഞ്ഞു പോയാ അത് കേട്ട് മിണ്ടാതെ കുനിഞ്ഞു നിൽക്കാൻ ആളുണ്ടാവും!

നിലക്കൽ തറവാട്ടിലെ ശ്രീദേവിയുടെ മകനാണ് ഞാൻ. എനിക്കാരെയും പേടിക്കേണ്ട കാര്യമില്ല!എനിക്കുമുണ്ട് ചിലതു ചെയ്യാൻ!!!

“സെന്തിലേ....” മുന്നിലേക്ക് വന്നു ഞാൻ അവനെ വേഗം വിളിച്ചു. ഇത്തിരി ഒച്ചയുണ്ടായിയുന്നു. ഉള്ളിൽ വല്ലാത്ത ധൈര്യവും. എന്റെ ഒച്ചകേട്ട് എല്ലരും തിരിഞ്ഞെന്നെ നോക്കി.

“ഇവിടെ അടക്കം ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞ അങ്ങു നോക്കി നിക്കാ..അങ്ങനെ പറഞ്ഞത് ആരായാലും പോവാൻ പറയണം! ആ പറഞ്ഞ സ്ത്രീയുടെ മോനാ ഞാൻ..ഒരു പേടിയും പേടിക്കണ്ടാ..നിങ്ങൾക്ക് എവിടെയാ കുഴിക്കേണ്ടെന്ന് വെച്ച അവിടെ ചെയ്യാ!!..മനസിലായോ....”

ഒച്ച വല്ലാതെ കനത്തിരുന്നു.എല്ലാരുടെ മുഖത്തും അങ്കലാപ്പും പേടിയും എല്ലാം കടന്നു പോയി. വെറുപ്പോടെ നോക്കിയ നസീമത്തയും ഹിബയും വാ പൊത്തിയെന്നെ വിടർന്ന കണ്ണോടെ നോക്കുന്നത് ഇടയിൽ ഞാൻ

💬 Comments

View all comments